രണ്ടു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 8, 2014

രണ്ടു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചു

മംഗലാപുരം: തെരുവുനായ്ക്കള്‍ രണ്ടുവയസ്സുകാരനെ കടിച്ചുപറിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി മംഗലാപുരം കെ.എം.സി. ആസ്​പത്രിയില്‍ ചികിത്സയിലാണ്. കുദ്രോളി മൊയ്തീന്‍ നഗറിലെ ഇംതിയാസ്-ബദറുീസ ദമ്പതിമാരുെടെ മകന്‍ മുഹമ്മദ് ഇമാദിനെ(രണ്ട്)യാണ് വ്യാഴാഴ്ച രാവിലെ നായ്ക്കള്‍ കടിച്ചത്.

വീട്ടുകാര്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയില്‍ വീടിനു പുറത്തിറങ്ങിയ കുട്ടിയെ നായ്ക്കള്‍ കൂട്ടമായി വളയുകയായിരുന്നു. കരച്ചില്‍കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കണ്ടത് അഞ്ചാറു നായ്ക്കള്‍ കുട്ടിയെ കടിച്ചുവലിക്കുന്നതായിരുന്നു. ഉടന്‍തന്നെ നായ്ക്കളെ ഓടിച്ച് കുട്ടിയെ രക്ഷിച്ചു.

ദേഹമാസകലം കടിയേറ്റ ഇമാദിനെ ആദ്യം യെനപ്പോയ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കെ.എം.സി.യിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞമാസവും ഇവിടെ ഒരു കുട്ടിയെ നായ്ക്കള്‍ കടിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു. തെരുവുനായ്ക്കള്‍ക്കെതിരെ നടപടിയെടുക്കണമൊവശ്യപ്പെട്ട് നാട്ടുകാര്‍ മംഗലാപുരം സിറ്റി കോര്‍പ്പറേഷനുമുമ്പില്‍ പ്രകടനം നടത്തിയിരുന്നു.

Keywords: Manglore, Karndaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages