കണ്ണൂര്‍: ഇടവേളക്ക് ശേഷം കണ്ണൂര്‍ വീണ്ടും മയക്കുമരുന്ന് മാഫിയകളുടെ കൈയ്യില്‍. പഴയ ബസ്റ്റാന്റ് കാല്‍ടെക്‌സ്, ജില്ലാ ആശുപത്രി എന്നിവയുടെ പരിസരങ്ങളിലാണ് കഞ്ചാവ് റാക്കറ്റ് വിലസുന്നത്. ചാലാട് സ്വദേശികളായ ഒരു സംഘമാണ് റാക്കറ്റിന് പിറകില്‍.
നഗരത്തിലെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് കഞ്ചാവ് സംഘത്തിന്റെ ഇരകള്‍. കഴിഞ്ഞ ദിവസം സന്ധ്യക്ക് പഴയ ബസ്റ്റാന്റ് പരിസരത്ത് മൂന്ന് വിദ്യാര്‍ത്ഥികളെ അര്‍ധ അബോധാവസ്ഥയില്‍ കാണപ്പട്ടതിന തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. കഞ്ചാവിന് പുറമെ ചരസ്, ബ്രൗണ്‍ഷുഗര്‍ എന്നിവയും കണ്ണൂരില്‍ എത്തുന്നുണ്ട്. ഇതിന് പുറമെ മയക്കു ഗുളികകളും യഥേഷ്ടം ലഭ്യമാണ്.
മയക്കുമരുന്നിന് അടിപ്പെട്ട വിദ്യാര്‍ത്ഥികളെ റാക്കറ്റിന്റെ ഏജന്റുമാരായും മാറ്റുന്നുണ്ട്. മംഗലാപുരം, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കഞ്ചാവ് കൊണ്ടുവരാന്‍ ഈ ഏജന്റുമാരെ അയക്കുന്നത്. ഇവര്‍ക്ക് യഥേഷ്ടം മയക്കുമരുന്നും നല്‍കും. അതിന് പുറമെ കമ്മീഷനും ഓടിക്കാന്‍ ബൈക്കുംനല്‍കുന്നുണ്ടത്രെ. കഞ്ചാവ് റാക്കറ്റ് പോലീസ് നിരീക്ഷണത്തിലാണ്.

Keywords: Kannur, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment