ആറ് പവന്‍ സ്വര്‍ണ്ണമാല ഉടമസ്ഥക്കു തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 20, 2014

ആറ് പവന്‍ സ്വര്‍ണ്ണമാല ഉടമസ്ഥക്കു തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

നീണ്ടകര: കളഞ്ഞുകിട്ടിയ ആറ് പവന്‍ സ്വര്‍ണ്ണമാല ഉടമസ്ഥക്കു തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കാവനാട് ജംഗ്ഷനു സമീപം കടയില്‍ സാധനം വാങ്ങാന്‍ വരുന്നതിനിടയില്‍ റോഡില്‍ നിന്നും ഓട്ടോ ഡ്രൈവറായ മരുത്തടി കന്നിമേല്‍ പാവൂര്‍ പടഞ്ഞാറ്റതില്‍ അനില്‍ കുമാറിനാണ് സ്വര്‍ണ്ണമടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടിയത്.

ഉടന്‍തന്നെ ഇദ്ദേഹം സമീപത്തെ കടകളില്‍ പേഴ്‌സ് കളഞ്ഞു കിട്ടിയ വിവരം പറയുകയും തന്റെ ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അനില്‍ കുമാര്‍ കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമടങ്ങിയ പേഴ്‌സ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി എസ്‌ഐ ബിജുവിന് കൈമാറി.

സ്വര്‍ണ്ണം നഷ്ട്ടപ്പെട്ട വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ വന്നപ്പോഴാണ് തന്റെ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ ഉള്ള കാര്യം വീട്ടമ്മ അറിഞ്ഞത്. ഉടന്‍ത്തന്നെ സത്യസന്ധനായ ഓട്ടോ ഡ്രൈവറെ പോലീസ് വിളിച്ചുവരുത്തി. സ്റ്റേഷനില്‍ വച്ച് അനില്‍കുമാര്‍ സ്വര്‍ണ്ണമാലയുടെ ഉടമസ്ഥയായ വള്ളിക്കീഴ് സ്വദേശിനി തുളസിക്ക് പോലീസിന്റെ സാന്നിധ്യത്തില്‍ മാല കൈമാറി.

Keywords: Gold Chain, Auto Driver, Keraka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages