15കാരിയെപീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 66കാരന്‍ അറസ്റ്റില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2015

15കാരിയെപീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 66കാരന്‍ അറസ്റ്റില്‍

തളപ്പറമ്പ്: [www.malabarflash.com] മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയല്‍വാസിയായ അറുപത്തിയാറുകാരന്‍ പോലീസ് പിടിയില്‍.

മട്ടന്നൂര്‍ എളവേരിക്കല്‍ കാനത്തിലിലെ കെ എ ഗംഗാധരന്‍ എന്ന ഗംഗാധരനെയാണ് മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തത്. 
കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്‌കൂളില്‍ തലചുറ്റി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയി പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ കാര്യമന്വേഷിച്ചപ്പോഴാണ് അയല്‍വാസിയായ ഗംഗാധരന്‍ തന്നെ നിരവധി തവണ പീഡിപിപ്പിച്ച കാര്യം പെണ്‍കുട്ടി പുറത്തുവിട്ടത്. 

പെണ്‍കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പോലീസിന്റെ അപേക്ഷ പരിഗണിച്ച മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കോടതി നിര്‍ദേശമനുസരിച്ച് പെണ്‍കുട്ടിയെ തളിപ്പറമ്പ് പട്ടുവത്തെ ദീനസേവ അഗതി മന്ദിരത്തില്‍ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കയാണ്.

പെണ്‍കുട്ടി പിന്നോക്ക വിഭാഗത്തില്‍പ്പെട്ടതിനാല്‍ കേസിന്റെ തുടരന്വേഷണം ഇരിട്ടി ഡി വൈ എസ് പി പി സുകുമാരന്‍ ഏറ്റെടുത്തു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages