ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയ യുവാവ് മുഴുവന്‍ പണവും നല്‍കാതെ മുങ്ങി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 6, 2015

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയ യുവാവ് മുഴുവന്‍ പണവും നല്‍കാതെ മുങ്ങി

ചെറുവത്തൂര്‍: [www.malabarflash.com] ജ്വല്ലറിയില്‍ നിന്നും ഒരു ലക്ഷത്തി നാല്‍പ്പത്തി നാലായിരം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയ യുവാവ് മുഴുവന്‍ പണവും നല്‍കാതെ മുങ്ങി.

ചെറുവത്തൂരിലെ ദീപ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ ദീപാ ജ്വല്ലറി മാനേജര്‍ യശ്വന്തിന്റെ പരാതിയില്‍ ചെറുവത്തൂര്‍ കണ്ണങ്കുളത്തെ ഫിര്‍ദൗസിനെതിരെ ചന്തേര പോലീസ് കേസെടുത്തു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ദീപാ ജ്വല്ലറിയില്‍ എത്തിയ ഫിര്‍ദൗസ് ഒരു ലക്ഷത്തി നാല്‍പ്പത്തി നാലായിരം രൂപവില വരുന്ന 5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാലയും കമ്മലും വാങ്ങിയ ശേഷം നാല്‍പ്പതിനായിരം രൂപ നല്‍കി ബാക്കി തുക ഓട്ടോറിക്ഷയിലുണ്ടെന്നും ഇപ്പോള്‍ എടുത്തുവരാമെന്നും പറഞ്ഞ് സ്വര്‍ണ്ണവുമായി ജ്വല്ലറിയില്‍ നിന്നും ഇറങ്ങുകയും മുങ്ങുകയുമായിരുന്നു. 

എന്നാല്‍ ഫിര്‍ദൗസ് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് ജ്വല്ലറി ജീവനക്കാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ജ്വല്ലറി മാനേജര്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത്.ഫിര്‍ദൗസ് ഇത്തരത്തില്‍ കണ്ണൂരിലും പാനൂരിലും തലശ്ശേരിയിലും ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്.
ചെറുവത്തൂര്‍ ജ്വല്ലറി നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഫിര്‍ദൗസിനെ കണ്ടുപരിചയമുണ്ട്.
ഫിര്‍ദൗസിനെ പിടികൂടാന്‍ ചന്തേര പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി വരുന്ന ഫിര്‍ദൗസിനെക്കുറിച്ച് പോലീസ് ഇതിനകം വിശദവിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. വന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണ് ഫിര്‍ദൗസെന്നാണ് പോലീസിന് ലഭിച്ച സൂചന.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages