എല്‍.ബി.എസില്‍ എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ന്നു; യു.ഡി.എസ്.എഫിന് ഉജ്വല വിജയം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 6, 2015

എല്‍.ബി.എസില്‍ എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ന്നു; യു.ഡി.എസ്.എഫിന് ഉജ്വല വിജയം

കാസര്‍കോട്: [www.malabarflash.com] എല്‍.ബി.എസ്. എഞ്ചനിയറിംഗ് കോളജില്‍ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ന്നു. യു.ഡി.എസ്.എഫ്. ഉജ്വല വിജയം നേടി. വിവിധ കാരണങ്ങളാല്‍ അഞ്ച് തവണ മാറ്റിവെച്ച യൂണിയന്‍ തെരഞ്ഞെടുപ്പാണ് വെള്ളായഴ്ച നടന്നത്.
ആകെയുള്ള 40സീറ്റില്‍ എസ്.എഫ്.ഐക്ക് രണ്ടു സീറ്റ് മാത്രമേ ലഭിച്ചുള്ളു. 21 സീറ്റുകളിലും യു.ഡി.എസ്.എഫിന് എതിരുണ്ടായിരുന്നില്ല. 16 സീറ്റുകളില്‍ യു.ഡി.എസ്.എഫ്. മിന്നുന്ന വജയമാണ് നേടിയത്. ഒരു സീറ്റില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പാര്‍ലമെന്ററി രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.

വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എസ്.എഫ്. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കാലാകാലങ്ങളായി എസ്.എഫ്.ഐ. ഏക പക്ഷീയമായ വിജയം നേടിവന്ന എല്‍.ബി.എസ്. കോളജ് യു.ഡി.എസ്.എഫ്. പിടിച്ചടക്കുകയായിരുന്നു.

ആഹ്ലാദ പ്രകടനത്തിന് ഹക്കീം കുന്നില്‍, പ്രദീപ് കുമാര്‍, എ.ബി. ഷാഫി, ജെയിംസ് ചെര്‍ക്കള, ഹാഷിം ബംബ്രാണി, സഹീര്‍ ആസിഫ്, ബാത്തിഷാ പൊവ്വല്‍, സി.ഐ. ഹമീദ്, നോയല്‍, സയ്യിദ് മുംതസിര്‍, കെ.വി. ഹുദൈഫ്, മസ്ഊദ്, മുഹ്‌സിന്‍ അലി, മെബിന്‍, അഭിനന്ദ് രാജ്, നവാസ് കുഞ്ചാര്‍, സബിന്‍, ഇംതിയാസ്, മന്‍സൂര്‍, സി.എച്ച്. ഖാലിദ്, അഭിനാസ്, യാസര്‍, ഖലീല്‍ തുരുത്തി, ആന്‍ഡ്രോസ്, ജാസിം, അഷ്ഫാഖ്, ഫത്വിന്‍, ഷഫീര്‍, സൗബാന്‍, അശ്വിന്‍, അഫ്താബ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages