യുവ സമൂഹം വര്‍ഗ്ഗീയതക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: സി.ടി. അഹമ്മദലി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2015

യുവ സമൂഹം വര്‍ഗ്ഗീയതക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: സി.ടി. അഹമ്മദലി

ചെര്‍ക്കള: രാജ്യത്തെ ജനമനസ്സുകളെ വര്‍ഗ്ഗീയമായി വിഭജിക്കുന്നതിനുവേണ്ടി രാജ്യം ഭരിക്കുന്ന ഒരു ഭരണകൂടം തന്നെ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തില്‍ യുവസമൂഹം ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി ആവശ്യപ്പെട്ടു. 

രാജ്യത്തിന്റെ മതേതര പാരമ്പര്യം നിലനിര്‍ത്തുന്നതിന് സമാന ചിന്താഗതിക്കാരുമായി യോജിച്ച് മുന്നേറ്റം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ചെങ്കള പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച ശൂറ 2015 നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡണ്ട് ഇബ്രാഹിം ബേര്‍ക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ്‌നഗര്‍ സ്വാഗതം പറഞ്ഞു. വര്‍ഗ്ഗീയതക്കെതിരെ മതേതര കേരളം എന്ന പ്രമേയത്തില്‍ സംസ്ഥാന സെക്രട്ടറി കെ.ടി. അബ്ദുല്‍ റഹ്മാന്‍, നേതൃത്വം ഉത്തരവാദിത്വം എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, നിയമവും അവകാശവും എന്ന വിഷയത്തില്‍ അഡ്വ. സി. ഷുക്കൂര്‍ ക്ലാസെടുത്തു. 

ഉദ്ഘാടന സെഷനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി.അബ്ദുല്ലഹാജി, മണ്ഡലം മുസ്‌ലിം വൈസ് പ്രസിഡണ്ട് ഇ.അബൂബക്കര്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, മൊയ്തീന്‍ കൊല്ലമ്പാടി, മൂസ ബി. ചെര്‍ക്കള, എം.എ.മക്കാര്‍, അഡ്വ. സി.എന്‍.ഇബ്രാഹിം, മുഹമ്മദ്കുഞ്ഞികടവത്ത്, നാസര്‍ ചായിന്റടി, ഹമീദ് ബെദിര, മുജീബ് കമ്പാര്‍, ഹാരിസ് തായല്‍, പി.ഡി.എ. റഹ്മാന്‍, ബിഎം.എ. ഖാദര്‍, കബീര്‍ ചെര്‍ക്കള, എന്‍.എ.താഹിര്‍, സി.ടി.റിയാസ്, ഷറഫുദ്ദീന്‍ ബേവിഞ്ച, ആമു തായല്‍, ബഷീര്‍ നാല്‍ത്തട്ക്ക, മനാഫ് എടനീര്‍, ഷൗക്കത്ത് പടുവടുക്ക, സി.ബി. തബ്ഷീര്‍, ഷാനിഫ് നെല്ലിക്കട്ട, സി. സലീം പ്രസംഗിച്ചു.
നേരത്തെ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബി.കെ.അബ്ദുസമദ് പതാക ഉയര്‍ത്തി.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages