മക്കാറാക്കാന്‍ സുഹൃത്തിനെ ഫോണ്‍ ചെയ്ത് സ്‌റ്റേഷനിലെത്തിച്ച യുവാവിന് 100തവണ ഇമ്പോസിഷന്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 23, 2014

മക്കാറാക്കാന്‍ സുഹൃത്തിനെ ഫോണ്‍ ചെയ്ത് സ്‌റ്റേഷനിലെത്തിച്ച യുവാവിന് 100തവണ ഇമ്പോസിഷന്‍

തിളിപ്പറമ്പ: സുഹൃത്തിനെ പറ്റിക്കാന്‍ പോലീസ് സ്‌റ്റേഷനിലാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്ത യുവാവ് കുടുങ്ങി. തളിപ്പറമ്പ് മാര്‍ക്കറ്റിലെ വ്യാപാരിയായ ശ്രീകണ്ഠപുരം സ്വദേശിയാണ് മന്നയിലെ വ്യാപാരിയായ സുഹൃത്തിനെ ഫോണ്‍ ചെയ്ത് വാഹനത്തിന്റെ രേഖകളുമായി പോലീസ് സ്‌റ്റേഷനില്‍ എത്തണമെന്ന് പറഞ്ഞത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫോണ്‍ ചെയ്തത്. മൂന്നു മണിയോടെ വാഹനത്തിന്റെ രേഖകളുമായി മന്നക്കെ യുവവ്യാപാരി പോലീസ് സ്‌റ്റേഷനിലെത്തി. രേഖകള്‍ എല്ലാം ശരിയായിരുന്നു. എന്നാല്‍ ആരാണ് ഇയാളോട് ഹാജരാകാന്‍ പറഞ്ഞതെന്ന് വ്യക്തമായില്ല. എസ്.ഐ കെ.ജെ.വിനോയി നടത്തിയ അന്വേഷണത്തില്‍ സ്‌റ്റേഷനില്‍ നിന്നല്ല ഫോണ്‍ വിളിയെന്ന് വ്യക്തമായി. 

തുടര്‍ന്ന് മന്നക്കെ വ്യാപാരിയുടെ ഫോണ്‍ പരിശോധിച്ച വിളിച്ച നമ്പര്‍ കണ്ടെത്തി. വിളിച്ച ആളോട് സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. 3.30ഓടെ ഫോണ്‍ വിളിച്ചയാള്‍ സ്‌റ്റേഷനിലെത്തി. നോമ്പുതുറ സമയമായപ്പോള്‍ ഇയാളെ വിട്ടയച്ച പോലീസ് നോമ്പുതുറ കഴിഞ്ഞാല്‍ വീണ്ടും വരണമെന്ന് പറഞ്ഞു. വീണ്ടുമെത്തിയ യുവാവിനെ കൊണ്ട് ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് നൂറു തവണ ഇമ്പോസിഷന്‍ എഴുതിച്ച ശേഷം താക്കീത് ചെയ്ത് വിട്ടു.

Keywords:Kannur, Thaliparamba, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages