സഹാധ്യാപികയ്ക്ക് മെസേജയച്ച പ്രഥമാധ്യാപകന് 3000 രൂപ പിഴ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 27, 2014

സഹാധ്യാപികയ്ക്ക് മെസേജയച്ച പ്രഥമാധ്യാപകന് 3000 രൂപ പിഴ

കണ്ണൂര്‍: വൈരാഗ്യംവെച്ച് സഹാധ്യാപികയെ അപമാനിക്കുന്ന രീതിയില്‍ മെസേജയച്ചതിന് പ്രഥമാധ്യാപകന് കോടതി പിഴശിക്ഷ വിധിച്ചു.

കണ്ണൂര്‍ സിറ്റിക്കു സമീപം ആനയിടുക്ക് മദ്രസ സിറാജുല്‍ ഉലും യു.പി.സ്‌കൂളിലെ പ്രഥമാധ്യാപകനായ ടി.കെ.അനിലിനാണ് തലശ്ശേരി സി.ജെ.എം. കോടതി 3000 രൂപ പിഴ വിധിച്ചത്. ഇതേ സ്‌കൂളിലെ പി.പി.സത്യവതി എന്ന അധ്യാപികയുടെ പരാതിയിലാണു കേസ്. കഴിഞ്ഞ തിരുവോണനാളില്‍ 'വിഷ് യു അണ്‍ഹാപ്പി ഓണം' എന്നയച്ച സന്ദേശമാണ് പരാതിക്കാധാരം. ചക്കരക്കല്ല് പോലീസ് റജിസ്റ്റര്‍ചെയ്ത കേസില്‍ പ്രഥമാധ്യാപകന്‍ കോടതിയില്‍ ഹാജരായി പിഴയൊടുക്കി.

തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നേരത്തേ അധ്യാപിക സ്‌കൂള്‍മാനേജര്‍, കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ., വനിതാ സെല്‍ എന്നിവര്‍ക്ക് പ്രഥമാധ്യാപകനെതിരെ പരാതി നല്‍കിയിരുന്നു. അജ്ഞാതമായ പല മെസേജുകളും തുടരെത്തുടരെ വന്നതിനെത്തുടര്‍ന്ന് അധ്യാപിക ആദ്യം ൈസബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. സെല്ലാണ് പ്രഥമാധ്യാപകന്റെ ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages