മന്ത്രിയും 31 എം.എല്‍.എ.മാരും രാജിവച്ചു; അസം സര്‍ക്കാര്‍ പ്രതിസന്ധിയില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 21, 2014

മന്ത്രിയും 31 എം.എല്‍.എ.മാരും രാജിവച്ചു; അസം സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഗുവാഹട്ടി: ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശര്‍മയും 31 എം.എല്‍.എ.മാരും രാജിവെച്ചതോടെ അസമിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി.

മുഖ്യമന്ത്രി തരുണ്‍ ഗോഗോയെ എതിര്‍ക്കുന്നവരാണ് രാജിവച്ചവര്‍. കൂടുതല്‍ എം.എല്‍.എ.മാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും തരുണ്‍ ഗോഗോയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും ഹിമാന്ത ബിസ്വ ശര്‍മ പറഞ്ഞു. നേരത്തെ 55 എം.എല്‍.എ.മാരുടെ പിന്തുണയോടെയാണ് ശര്‍മ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലാപക്കൊടി ഉയര്‍ത്തിയത്.

126 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 77 അംഗങ്ങളാണുള്ളത്. മുഖ്യ പ്രതിപക്ഷകക്ഷിയായ എഐ.യു.ഡി.എഫിന് പതിനേഴും ബി.പി.എഫിന് 12 ഉം എ.ജി.പി.ക്ക് ഒന്‍പതും ബി.ജെ.പി.ക്ക് അഞ്ചും അംഗങ്ങളാണുള്ളത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിട്ടിരുന്നു. ആകെയുള്ള 14 സീറ്റുകളില്‍ ബി.ജെ.പി. ഏഴു സീറ്റ് സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതിനുശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രശ്‌നത്തില്‍ ഇടപെട്ട് ഗോഗോയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിമതരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages