കള്ളക്കടത്തും കൊലപാതകവും പ്രത്യേക ഏജന്‍സി അന്വേഷിക്കണം സിപിഐ എം മാര്‍ച്ച് 5ന് - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 25, 2014

കള്ളക്കടത്തും കൊലപാതകവും പ്രത്യേക ഏജന്‍സി അന്വേഷിക്കണം സിപിഐ എം മാര്‍ച്ച് 5ന്

കാസര്‍കോട്: ജില്ലയില്‍ വിഹരിക്കുന്ന കള്ളക്കടത്ത് മാഫിയ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ പ്രത്യേക ഏജന്‍സിയെവച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ അഞ്ചിന് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

ജില്ലയില്‍ കള്ളക്കടത്ത് സംഘം വിലസുകയും കൊലപാതകം അടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പെരുകുകയുമാണ്. യുവാക്കളെ സാമൂഹ്യവിരുദ്ധരാകാന്‍ പ്രേരണ നല്‍കുന്ന പ്രത്യേക സാഹചര്യവും ജില്ലയിലുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേക ഏജന്‍സി അന്വേഷിക്കണം. 

കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ രണ്ട് ചെറുപ്പക്കാര്‍ മൃഗീയമായി കൊലചെയ്യപ്പെട്ട സംഭവത്തെക്കുറിച്ചും സമഗ്രമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. പ്രത്യേക ഏജന്‍സിയുടെ അന്വേഷണം ഇതില്‍ സഹായകമാകും. 
മാര്‍ച്ച് വിജയിപ്പിക്കണമെന്ന് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages