തൃശ്ശൂര്‍ സ്വദേശിനിയെ ഒമാനില്‍ കഴുത്തറുത്ത് കൊന്നു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 23, 2014

തൃശ്ശൂര്‍ സ്വദേശിനിയെ ഒമാനില്‍ കഴുത്തറുത്ത് കൊന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയെ ഒമാനില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊലപ്പെടുത്തിയതെന്നു സംശയിക്കുന്ന ആളും മരിച്ചു. പുതൂര്‍ക്കര സ്വദേശി വന്ദന(33)ആണ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പേനിക്കാട്ട് വീട്ടില്‍ നന്ദകുമാറിന്റെയും ശാന്തയുടെയും മകളാണ്.

പരസ്യക്കമ്പനിജീവനക്കാരിയായ വന്ദന രണ്ടുദിവസം മുമ്പാണ് മരിച്ചത്. ആദ്യം അപകടമാണെന്നാണ് വീട്ടുകാര്‍ക്ക് വിവരം കിട്ടിയിരുന്നത്. പിന്നീടാണ് കൊലപാതകമാണെന്ന അറിയിപ്പുവന്നത്. താമസിക്കുന്ന സ്ഥലത്തിനു പുറത്ത് യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

വന്ദനയുടെ രണ്ടുകുട്ടികളും നാട്ടിലാണ്. ഭര്‍ത്താവ് പുതൂര്‍ക്കര പുറുങ്കാട്ടുവീട്ടില്‍ വിജയകുമാര്‍ മറ്റൊരു വിദേശരാഷ്ട്രത്തിലാണ് ജോലിചെയ്യുന്നത്.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages