ഫേസ്ബുക്കില്‍ മതവിരുദ്ധ പ്രചരണം:മുത്തശ്ശിയേയും കൊച്ചുമക്കളെയും ജനകൂട്ടം തീകൊളുത്തി കൊലപ്പെടുത്തി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 30, 2014

ഫേസ്ബുക്കില്‍ മതവിരുദ്ധ പ്രചരണം:മുത്തശ്ശിയേയും കൊച്ചുമക്കളെയും ജനകൂട്ടം തീകൊളുത്തി കൊലപ്പെടുത്തി

ഇസ്ലാമാബാദ്: ഫേസ്ബുക്കില്‍ മതവിരുദ്ധ പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് പാകിസ്ഥാനില്‍ മുത്തശ്ശിയേയും, രണ്ട് പേരകുട്ടികളെയും ജനകൂട്ടം കൊലപ്പെടുത്തി. ഇസ്ലാമാബാദില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള ഗുജറന്‍വാല എന്ന ചെറുനഗരത്തിലാണ് സംഭവം. കുട്ടികള്‍ക്ക് ഏഴുവയസ്സും, ആറുവയസ്സുമാണ് പ്രായം

പാകിസ്ഥാനില്‍ മുസ്ലീങ്ങളില്‍ തന്നെ മുഹമ്മദിന് ശേഷം പ്രവാചകന്മാര്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മുസ്ലീം വിഭാഗമാണ് അഹമ്മദിസ് അതില്‍ പെടുന്നവരാണ് കൊല്ലപ്പെട്ടവര്‍. 1984ല്‍ പാകിസ്ഥാന്‍ പാസക്കിയ നിയമ പ്രകാരം ഈ വിഭാഗം ഇസ്‌ലാം മതത്തില്‍ പെടില്ലെന്നാണ് പറയുന്നത്.

ഇവര്‍ ഫേസ്ബുക്കില്‍ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ഇവരുടെ കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ് ആദ്യം രംഗത്ത് എത്തിയത്. പിന്നീട് പ്രശ്നം ജനകൂട്ടം ഏറ്റെടുക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് ജാഥയായി വന്ന 150 ഒളം ആളുകള്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കാര്യം നിഷേധിച്ച പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച സംഘം സ്ത്രീയും കുട്ടികളും താമസിച്ച വീടിന് തീവയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള സംഭവങ്ങളില്‍ 68 പേരാണ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത്. റോയിട്ടേര്‍സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages