വിനോദയാത്രക്ക് പോയ ഡേക്ടര്‍ ദമ്പതികളുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 25, 2014

വിനോദയാത്രക്ക് പോയ ഡേക്ടര്‍ ദമ്പതികളുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച

കണ്ണൂര്‍: വിനോദയാത്രക്ക് പോയ ഡേക്ടര്‍ ദമ്പതികളുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച. കണ്ണൂര്‍ എകെജി ആശുപത്രിയിലെ ഓര്‍ത്തോ സര്‍ജന്‍ ഡോ.മുരളീധര റാവു ദമ്പതികളുടെ പന്നേന്‍പാറ റോഡിലെ വീട് കുത്തിത്തുറന്നായിരുന്നു കവര്‍ച്ച.

കഴിഞ്ഞ ഞ്യായറാഴ്ചയാണ് ഇവര്‍ കാശ്മീരിലേക്ക വിനോദയാത്ര പോയത്. അടുത്ത തിങ്കളാഴ്ചയെ തിരിച്ചെത്തൂ. വെള്ളിയാഴ്ച രാവിലെ സമീപവാസികളാണ് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന എകെജി ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. ആശുപത്രി അധികൃതരും പോലീസും വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി തെളിഞ്ഞത്.

അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ട നിലയിലാണ്. സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമിക സൂചന. എന്നാല്‍ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന കൃത്യമായ വിവരം ഡോക്ടര്‍ ദമ്പതികള്‍ തിരിച്ചെത്തിയാലെ വ്യക്തമാകൂ. എകെജി ആശുപത്രി സെക്രട്ടറി ഇന്‍ ചാര്‍ജ് വികാസിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

Keywords:Kannur, Doctor, House, Robbery, Police, case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages