പി.കരുണാകരന്‍ എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.ബി. മനോജ് നിര്യാതനായി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 25, 2014

പി.കരുണാകരന്‍ എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.ബി. മനോജ് നിര്യാതനായി

കാസര്‍കോട്: പി. കരുണാകരന്‍ എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.ബി. മനോജ് (43) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ കാസര്‍കോട് മൈത്രി കോളനിയിലെ വീട്ടില്‍ നെഞ്ചുവേദന അനുഭവപ്പെട്ട മനോജിനെ ഉടന്‍തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പി. കരുണാകരന്‍ എംപി ആയതു മുതല്‍ അദ്ദേഹത്തിന്റെ പിഎ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ബാലസംഘത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തെത്തിയ മനോജ് ഡി.വൈ.എഫ്‌.ഐ. എളേരി ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു.

എളേരി തയ്യേനിയിലെ ബാലകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. ജില്ലാ ബാങ്ക് ജീവനക്കാരി നിഷയാണ് ഭാര്യ. മക്കള്‍: വിസ്മയ, ആര്യ. സഹോദരന്‍: ദിനോജ്.

മൃതദേഹം രാവിലെ പത്തു മണിവരെ വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ എകെജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം നീലേശ്വരത്ത് മാര്‍ക്കറ്റ് ജംഗ്ഷനിലും പൊതുദര്‍ശനത്തിനു വക്കും. പിന്നീട് ഉച്ചയോടെ സിപിഎം എളേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിക്കും. സംസ്‌ക്കാരം ശനിയാഴ്ച നടക്കും.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages