ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 22, 2014

ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: ഗര്‍ഭഛിദ്രത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ച സംഭവത്തില്‍ ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശി ബിജു ലാസറിനെ(63)യാണ് കൊണ്ടോട്ടി സി.ഐ സന്തോഷ് അറസ്റ്റ്‌ചെയ്തത്. 

പുളിക്കലിനടുത്ത് അരൂര്‍ പൈക്കടത്തൂര്‍ സ്വദേശിനി ജ്യോതി(19) ജൂണ്‍ ആറിന് മരിച്ച സംഭവത്തിലാണ് ബിജു ലാസറിനെ അറസ്റ്റ്‌ചെയ്തത്. അവിവാഹിതയായ യുവതി ഗര്‍ഭിണിയായിരുന്നു. ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചിരുന്നു. 

ഡോക്ടര്‍ മരുന്ന് നല്‍കി. രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. യുവതി ഏറെക്കാലമായി ഡോക്ടറുടെ ചികിത്സയിലായിരുന്നു. യുവതിയെ പീഡിപ്പിച്ചയാളെ കണ്ടെത്താന്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഡോ. ബിജു ലാസറിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages