മുഖ്യമന്ത്രിയുടെ വാക്കിന്റെ വെളിച്ചത്തില്‍ മണി ഐ.ഐ.ടി.യിലേക്ക് പുറപ്പെട്ടു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 30, 2014

മുഖ്യമന്ത്രിയുടെ വാക്കിന്റെ വെളിച്ചത്തില്‍ മണി ഐ.ഐ.ടി.യിലേക്ക് പുറപ്പെട്ടു

മടിക്കൈ: ചെന്നൈ ഐ.ഐ.ടി.യില്‍ ബിരുദാനന്തരബിരുദത്തിനു പഠിക്കാന്‍ മടിക്കൈ എരിക്കുളത്തെ കെ.പി.മണി പുറപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നീലേശ്വരത്തുനിന്ന് ചെന്നൈ മെയിലിനാണ് മണി പുറപ്പെട്ടത്. മനസ്സിന്റെ വെളിച്ചത്തില്‍ ഐ.ഐ.ടി. പ്രവേശനപരീക്ഷയെഴുതിയ മണി തിരഞ്ഞെടുക്കപ്പെട്ടതും ഫീസടയ്ക്കാന്‍ വഴിയില്ലാത്തതിനാല്‍ തുടര്‍പഠനം മുടങ്ങിപ്പോകുമെന്ന് ആശങ്കയുയര്‍ന്നതും വാര്‍ത്തയായിരുന്നു.

ഡി.വൈ.എഫ്.ഐ. മടിക്കൈ യൂണിറ്റും മണി ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഫീസടയ്ക്കാന്‍ നല്‍കിയ തുകയുമായാണ് മണി തീവണ്ടികയറിയത്.

ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എം.എല്‍.എ. കഴിഞ്ഞദിവസം മണിയുടെ വീട്ടിലെത്തിയാണ് ഫീസിനുള്ള തുക കൈമാറിയത്. മണിയുടെ ഫീസ് ചെലവു വഹിക്കുന്നതിനുള്ള തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. ബുധനാഴ്ച ആ നല്ല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുമായാണ് മണി യാത്രപുറപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ മണിയുടെ വീട്ടില്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപിക എം.ബി.അനിതാബായ്, സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേശന്‍, കാരുണ്യസ്​പര്‍ശം കോ-ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ, കാസര്‍കോട് ഗവ. അന്ധവിദ്യാലയം വാര്‍ഡന്‍ എം.ജി.രാധാകൃഷ്ണന്‍ എന്നിവരെത്തി ഫീസിനുള്ള തുക കൈമാറി.

നീലേശ്വരത്തിനടുത്തുള്ള മടിക്കൈ എരിക്കുളത്തെ കൂലിത്തൊഴിലാളികളായ വി.വി.കണ്ണന്റെയും കെ.പി.വിലാസിനിയുടെയും മകനാണ് മണി. പത്താം വയസ്സിലാണ് കാഴ്ചയില്ലാതായത്. അന്നുമുതല്‍ കണ്ണുള്ളവര്‍ക്കൊപ്പം മത്സരിച്ച് പഠനത്തിലും പഠനേതരപ്രവര്‍ത്തനങ്ങളിലും മണി സക്രിയനാണ്. 

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറിയിലാണ് ഉപരിപഠനാര്‍ഹത നേടിയത്. സ്‌കൂള്‍ കലോത്സവവേദികളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി മിമിക്രിയുമായി മണി ശ്രദ്ധേയനാണ്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മണി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.

കാഴ്ചശക്തിയുള്ള രണ്ടുലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് മണി ഐ.ഐ.ടി. എന്‍ട്രന്‍സ് പരീക്ഷയെഴുതിയത്. 46 സീറ്റുകളിലേക്കു തയ്യാറാക്കിയവരുടെ പട്ടികയില്‍ ഇടംനേടിയിട്ടും പണമില്ലാത്തതിനാല്‍ ഉപരിപഠനം ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു മണി. ഐ.ഐ.ടി. നടത്തുന്ന ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ബിരുദാനന്തരബിരുദപഠനമാണ് മണി തുടങ്ങുന്നത്. അഞ്ചുവര്‍ഷത്തെ കോഴ്‌സിന് വര്‍ഷം 27,000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഹോസ്റ്റലിന് 20,000 രൂപയും തുടക്കത്തില്‍ അടയ്ക്കണം.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages