നടി ഹിമ ശങ്കറിനെയും സുഹൃത്തിനെയും സദാചാരത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 26, 2014

നടി ഹിമ ശങ്കറിനെയും സുഹൃത്തിനെയും സദാചാരത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പ്രമുഖ നടി ഹിമ ശങ്കറിനെയും സുഹൃത്തിനെയും സദാചാരത്തിന്റെ പേരില്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് പീഡനം. രാത്രിയില്‍ ഒരുമിച്ച് ബൈക്കില്‍ യാത്രചെയ്‌തെന്ന കുറ്റത്തിനാണ് ഹിമയെയും സുഹൃത്തിനെയും പോലീസ് മാനസികമായി പീഡിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹിമയും സുഹൃത്ത് ശ്രീറാമും രാത്രി നാടക ക്യാമ്പിലേക്ക് പോകവെ കൊല്ലം പൊലീസാണ് തടഞ്ഞു നിര്‍ത്തി അധിക്ഷേപിക്കുകയും സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തത്.

ചിന്നക്കടയില്‍ വെച്ച് ഇരുവരെയും പരിശോധിച്ച പോലീസ് ഇവര്‍ സുഹൃത്തുക്കളാണെന്ന് അറിഞ്ഞതോടെ മട്ടുമാറി. ഇവരുടെയും വീട്ടുകാരെ ഫോണ്‍ ചെയ്തും കാര്യകാരണങ്ങള്‍ അന്വേഷിച്ചും പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

സ്‌റ്റേഷനില്‍ രണ്ടു പേരെയും രണ്ടു മുറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തി കാര്യം ബോധിപ്പിച്ചിട്ടും വിടാന്‍ പോലീസ് തയ്യാറായില്ല. രാവിലെ ഒമ്പതരവരെ സ്റ്റേഷനില്‍ പിടിച്ചുനിര്‍ത്തി. ഒടുവില്‍ എസ്‌ഐ എത്തി പെറ്റി കേസ് പോലും ചാര്‍ജ് ചെയ്യാതെ ഇരുവരെയും വിട്ടയച്ചു.
തങ്ങളെ അനാവശ്യമായി തടഞ്ഞു നിര്‍ത്തിയതിലും സ്റ്റേഷനില്‍ കൊണ്ടുപോയതിലും ഹിമ പ്രതിഷേധിച്ചു. സദാചാര പോലീസ് ചമഞ്ഞ് പോലീസ് തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് അങ്ങേയറ്റം അപഹാസ്യമാണെന്ന് ഹിമ പറയുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages