ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളിയും - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 26, 2014

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളിയും

കോട്ടയം: ഉത്തര്‍പ്രദേശിലെ സീതാപ്പുരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളിയും. വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറായ മനുവാണ് (30) അപകടത്തില്‍ മരിച്ച മലയാളി. കോട്ടയം ഉദയനാപുരം പിതൃകുന്നം സ്വദേശിയാണ്.

വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മനു അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ബറേലിയില്‍നിന്ന് അലഹബാദിലേക്ക് പോവുകയായിരുന്ന ധ്രുവ് ഹെലിക്കോപ്റ്റര്‍ സീതാപ്പുര്‍ ജില്ലയിലെ അഹിര്‍വ മേഖലയില്‍വെച്ചാണ് തീപിടിച്ച് തകര്‍ന്നുവീണത്. പരിശീലനത്തിനിടെയായിരുന്നു അപകടം. അപകടത്തിനുമുമ്പ് പൈലറ്റ് ലഖ്‌നൗവിലെ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് സാങ്കേതികത്തകരാറുള്ളതായി അറിയിച്ചിരുന്നതായാണ് വിവരം.

Keywords:Kottayam,  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages