പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 27, 2014

പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പ്: കുറ്റിക്കോല്‍ പുഴയില്‍ കാണാതായ നണിയൂര്‍ നമ്പ്രത്ത് താമസിക്കുന്ന തട്ടാരിപ്പറമ്പില്‍ രാമദാസിന്റെ (47) മൃതദേഹം വെള്ളിക്കീല്‍ പാലത്തിനുസമീപം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു രാമദാസിനെ കാണാതായത്. 

കുറ്റിക്കോല്‍ പാലത്തിനുമുകളില്‍ നിര്‍ത്തിയിട്ടനിലയില്‍ രാമദാസിന്റെ മോട്ടോര്‍ ൈസക്കിളും ആത്മഹത്യാ കുറിപ്പും കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം പുഴയില്‍ തിരച്ചില്‍നടത്തിയെങ്കിലും രാമദാസിനെ കണ്ടെത്തിയില്ല. ശനിയാഴ്ച ഉച്ചയോടെയാണ് വെള്ളിക്കീല്‍ പാലത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്.

ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം എസ്.ഐ. കെ.ജെ.വിനോയ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാത്രി അഴീക്കോട് ചാലില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. അച്ഛന്‍: രാജന്‍ തട്ടാരിപ്പറമ്പ്. അമ്മ: ശ്രീദേവി. മക്കള്‍: ദില്‍ന, ദില്‍ഷ, ദില്‍ജു. മരുമകന്‍: ബിനോയ് (കുറുവ). സഹോദരങ്ങള്‍: ശ്രീജ, ജയദാസ്, പദ്മജ.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages