കോളജ് ബസിന്റെ ടൂള്‍ ബോക്‌സ് വാതില്‍ ഊരിത്തെറിച്ചു; കാല്‍നടക്കാരായ ദമ്പതികള്‍ മരിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 25, 2014

കോളജ് ബസിന്റെ ടൂള്‍ ബോക്‌സ് വാതില്‍ ഊരിത്തെറിച്ചു; കാല്‍നടക്കാരായ ദമ്പതികള്‍ മരിച്ചു

തിരുവനന്തപുരം: സ്വകാര്യ എന്‍ജിനീയറിങ് കോളജ് ബസിന്റെ ടൂള്‍ ബോക്‌സിന്റെ വാതില്‍ ഇളകിത്തെറിച്ചു ദേഹത്തു വീണതിനെതുടര്‍ന്നു പരുക്കേറ്റ കാല്‍നടക്കാരായ മുരുക്കുംപുഴ മുണ്ടയ്ക്കല്‍ അശ്വതി ഭവനില്‍ അശോകന്‍ (53), ഭാര്യ ജലജ (40) എന്നിവര്‍ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് മുരുക്കുംപുഴ ജംക്ഷനു സമീപമാണ് അപകടം.

അശോകനും ജലജയും റേഷന്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു ദുരന്തം. വിദ്യാര്‍ഥികളെ കയറ്റിവന്ന ഹീരാ എന്‍ജിനീയറിങ് കോളജ് ബസിലെ ടൂള്‍ ബോക്‌സിന്റെ വാതില്‍ ഇളകി ഇവരുടെ ദേഹത്തു പതിച്ചു. വാതിലിനോടൊപ്പം ദൂരെ തെറിച്ചുവീണ ദമ്പതികളെ ഓടിക്കൂടിയ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ലോട്ടറി കച്ചവടക്കാരനാണ് അശോകന്‍. ജലജ അടുത്തയിടെയാണു ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയത്. മക്കള്‍: അഖില്‍ (മലപ്പുറം പൊലീസ് കമാന്‍ഡോ ട്രെയിനി), ആതിര (ഫാര്‍മസിസ്റ്റ് സിഎസ്‌ഐ മിഷന്‍ ആശുപത്രി കഴക്കൂട്ടം), അശ്വതി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages