ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് മാലിദ്വീപ് - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 28, 2014

ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് മാലിദ്വീപ്

മാലി: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ശക്തമായ നടപടികളുമായി മാലിദ്വീപ് രംഗത്ത്. ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ മാലിദ്വീപ് സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ, 2009ല്‍ മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നെശീദ് ഏര്‍പ്പെട്ട ഉഭയകക്ഷി കരാറുകള്‍ റദ്ദാക്കാനും പ്രസിഡന്‍റ് യമീന്‍ നിര്‍ദേശം നല്‍കി.

ആരോഗ്യം, സംസ്കാരം-വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ സഹകരണത്തിനായി ഇസ്രായേലുമായി ഒപ്പുവെച്ച മൂന്ന് കരാറുകളാണ് മാലിദ്വീപ് റദ്ദാക്കുന്നത്. ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതു വഴി ഇസ്രായേലിന് പ്രതീകാത്മക സന്ദേശമാണ് നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രി ദുനിയ മൈമൂണ്‍ പറഞ്ഞു. ഫലസ്തീന്‍ ജനതക്കൊപ്പമാണ് മാലിദ്വീപിലെ പൗരന്മാരെന്നും ദുനിയ വ്യക്തമാക്കി.

ഇസ്രായേല്‍ നിക്ഷേപം മാലിദ്വീപിന് വലിയ പ്രാധാന്യമുള്ള കാര്യമല്ളെന്ന് പ്രസിഡന്‍റ് ഓഫീസിന്‍െറ ചുമതലയുള്ള മന്ത്രി മുഹമ്മദ് ഹുസൈന്‍ ഷെരീഫ് പറഞ്ഞു. മനുഷ്യത്വപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യങ്ങളുടെ നിക്ഷേപമാണ് രാജ്യത്തിന് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages