വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്ന് വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ടു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 25, 2014

വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്ന് വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: വീണ്ടും ആകാശ ദുരന്തം. തുടര്‍ച്ചയായ മൂന്നു വിമാനാപകടങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലിക്കോപ്ടര്‍ തകര്‍ന്ന് വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ടു. ബറേലിയില്‍ നിന്ന് അലഹബാദിലേക്ക് പുറപ്പെട്ട ഹെലിക്കോപ്ടര്‍ അഞ്ച് മണിയോടെ ലക്‌നൗവിന് സമീപം മണിപുര്‍വയിലാണ് തകര്‍ന്നു വീണത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീണ ഹെലിക്കോപ്ടര്‍ നിമിഷങ്ങള്‍ക്കകം അഗ്നിഗോളമായി മാറുകയായിരുന്നു. ഹെലിക്കോപ്ടറിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ ഏഴ് പേരും രക്ഷപെടാന്‍ സാധ്യതയില്ലെന്ന് സീതാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. അത്യാധുനിക ധ്രുവ് ഹെലിക്കോപ്ടറാണ് തകര്‍ന്നത്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages