പട്ടാപ്പകല്‍ ആശുപത്രിക്കുള്ളില്‍ അനാശാസ്യം; പിടികൂടിയപ്പോള്‍ ബോധംകെടല്‍ നാടകം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 24, 2014

പട്ടാപ്പകല്‍ ആശുപത്രിക്കുള്ളില്‍ അനാശാസ്യം; പിടികൂടിയപ്പോള്‍ ബോധംകെടല്‍ നാടകം

കോട്ടയം: പട്ടാപ്പകല്‍ ആശുപത്രിക്കുള്ളില്‍ അനാശാസ്യം. പിടികൂടിയപ്പോള്‍ യുവതിയുടെ ബോധം കെടല്‍ നാടകം. കഴിഞ്ഞ ദിവസം വൈകുന്നേരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തൊന്‍പതാം വാര്‍ഡിനു മുന്നിലായിരുന്നു സംഭവം. വരാന്തയിലെ ബഞ്ചില്‍ ഇരിക്കുന്ന യുവതിയും യുവാവും തമ്മില്‍ നടന്ന അനാശാസ്യമാണ് പിടികൂടിയത്. രോഗിയുടെ കൂട്ടിരിപ്പുകാരാണ് പട്ടാപ്പകല്‍ നടക്കുന്ന മോശമായ പ്രവൃത്തി കണ്ടത്. ഉടനെ വിവരം സെക്യൂരിറ്റിയെ അറിയിച്ചു.

സെക്യൂരിറ്റി സംഭവം നേരിട്ടു കണ്ടതോടെ യുവതി ബോധംകെട്ടു വീണു. യുവാവിന്റെ മടിയിലേക്ക് വീണ യുവതി അപസ്മാര രോഗിയെപ്പോലെ അഭിനയിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കണ്ണു തുറന്ന് എല്ലാവരും പോയോ എന്നും നോക്കുന്നുണ്ടായിരുന്നു. സംഗതിയുടെ സത്യമറിയാതെ ഒരു വനിതാ ജീവനക്കാരി ഓടിവന്ന് യുവതിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഇതു വേറെ അസുഖമാണെന്ന് സെക്യൂരിറ്റി അറിയിച്ചത്. യുവതിയുടെ ബോധം കെടല്‍ നാടകം നടക്കുമ്പോള്‍ സെക്യൂരിറ്റി യുവാവിനെ വിളിച്ചു മാറ്റി നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചു. അയാള്‍ സത്യം പറഞ്ഞു.

രക്ഷിക്കണമെന്നും മേലില്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പു നല്കി. മേലാല്‍ ഈ പരിസരത്ത് കണ്ടാല്‍ അകത്താക്കുമെന്ന് താക്കീതു നല്കിയതോടെ യുവതിയുടെ ബോധം തിരിച്ചുകിട്ടി. രണ്ടു പേരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇരകളെ വലവീശിപ്പിടിക്കുന്ന യുവതി ആശുപത്രിയിലെ നിത്യ സന്ദര്‍ശകയാണ്. ഇത്തരം നിരവധി യുവതികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ കറങ്ങുന്നുണ്ട്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages