അപകടസ്ഥലത്ത് വാഹനത്തില്‍നിന്ന് മോഷണം; ആറുപേര്‍ അറസ്റ്റില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 27, 2014

അപകടസ്ഥലത്ത് വാഹനത്തില്‍നിന്ന് മോഷണം; ആറുപേര്‍ അറസ്റ്റില്‍

വാഗമണ്‍: വാഗമണ്‍ കാരികാട് ടോപ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊക്കയില്‍ വീണ വാഹനത്തില്‍ മോഷണം നടത്താനെത്തിയ ആറംഗ സംഘം അറസ്റ്റില്‍. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ ചോക്കാട്ടില്‍ നസിഫ്(25), കാരക്കാട്ട് സിയാദ്(29), തസ്ലിംഷാ(20), കുന്നുംപുറത്ത് നൗഷാദ്(35), പഴയംപള്ളില്‍ ഹസീഫ്(38), വെങ്കടശ്ശേരിയില്‍ മാഹിന്‍(29) എന്നിവരെയാണ് ഈരാറ്റുപേട്ട എസ്.ഐ. എം.ജെ.അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞ ജൂണ്‍ 26-ാം തിയ്യതി 1200 അടി താഴ്ചയുള്ള കൊക്കയിലേക്ക് വാഹനം മറിഞ്ഞ് ഒരു കുടുംബത്തിലെ അച്ഛനും മകളും മരിച്ചിരുന്നു. അമ്മയും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages