വധു 100 പവന്‍ സ്വര്‍ണം അണിയണമെന്നുണ്ടോ?: ചെന്നിത്തല - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 7, 2014

വധു 100 പവന്‍ സ്വര്‍ണം അണിയണമെന്നുണ്ടോ?: ചെന്നിത്തല

കൊല്ലം: വിവാഹത്തിനു വധു 100 പവന്‍ സ്വര്‍ണം അണിയണമെന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്നു മന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കതിര്‍മണ്ഡപത്തിലേക്കുവരുന്ന വധുവിനു നടക്കാന്‍പോലും സാധിക്കാത്ത തരത്തിലാണു സ്വര്‍ണം അണിഞ്ഞിരിക്കുന്നത്. പെട്രോളിയവും സ്വര്‍ണവുമാണ്് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുതി ചെയ്യുന്നത്. പെട്രോളിയം അടിയന്തിര ആവശ്യത്തിനുള്ളതാണ്. ഇത്രയും സ്വര്‍ണം ഇറക്കുമതി ചെയ്യേണ്ടതില്ല. അലുമിനിയവും ഇരുമ്പും പോലെ ഒരു ലോഹം മാത്രമാണു സ്വര്‍ണമെന്നു രമേശ് പറഞ്ഞു.

മലയാളിയുടെ ആഡംബരഭ്രമമാണു വട്ടിപ്പലിശക്കാരെ വളര്‍ത്തുന്നത്. അയല്‍ വീട്ടിലുള്ളതെല്ലാം നമ്മളുടെ വീട്ടിലും വേണമെന്നു വാശിപിടിക്കുമ്പോള്‍ അമിത പലിശയ്ക്കു കടം എടുക്കും. വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം ഓരോ കാര്‍ വേണം; എല്ലാ മുറിയിലും ടെലിവിഷന്‍ വേണം- ഇതാണു മലയാളിയുടെ ആഗ്രഹം.

റോഡ് വീതികൂട്ടാത്തതു മാത്രമല്ല, അനിയന്ത്രിതമായ വാഹനപ്പെരുപ്പവും അപകടങ്ങളുടെ തോതു വര്‍ധിപ്പിക്കുന്നു. ജനങ്ങള്‍ പൊതുവാഹനത്തില്‍ യാത്ര ചെയ്യാനാണു ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുടുംബങ്ങളെ ബ്ലേഡ് മാഫിയകളില്‍ നിന്നു മോചിപ്പിക്കാന്‍ കുടുംബശ്രീകള്‍ക്കു സാധിക്കും. മദ്യത്തിനും മയക്കുമരുന്നിലും എതിരായ മുന്നേറ്റത്തിനും കുടുംബശ്രീ നേതൃത്വം നല്‍കണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages