പൂണെയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 134 ആയി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 5, 2014

പൂണെയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 134 ആയി

പുണെ: മഹാരാഷ്ട്രയിലെ പുണയിലുള്ള അമ്പെഗാവില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 134 ആയി. 50 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 40 വീടുകള്‍ തകര്‍ന്നു. എട്ടുപേരെ ജീവനോടെ പുറത്തെടുത്തു.

ഒരാഴ്ച മുന്‍പുണ്ടായ മണ്ണിടിച്ചിലിന്റെ രക്ഷാപ്രവര്‍ത്തനത്തെ കനത്ത മഴ ശക്തമായി ബാധിക്കുന്നുണ്ട്. ഇതുമൂലം വീണ്ടും മണ്ണിടിയാം എന്ന ആശങ്കയും നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് നിരീക്ഷകര്‍ പങ്കുവച്ചു.

സമീപപ്രദേശങ്ങളിലെ വീടുകളും ഒഴിപ്പിക്കണമെന്ന് വിദഗ്ധര്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, റായ്ഗഡില്‍ തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ മണ്ണിടിച്ചില്‍ ജില്ലയിലെ ഗതാഗതം തടസ്സപ്പെട്ടു.

Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages