ഉപ്പുവെള്ളം: ബേക്കല്‍ തീരത്ത് 20 ഏക്കര്‍ നെല്‍കൃഷി നശിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 5, 2014

ഉപ്പുവെള്ളം: ബേക്കല്‍ തീരത്ത് 20 ഏക്കര്‍ നെല്‍കൃഷി നശിച്ചു

ഉദുമ: ബേക്കല്‍ പുഴയില്‍നിന്ന് വയലിലേക്ക് ഉപ്പുവെള്ളം കയറി 20 ഏക്കര്‍ നെല്‍കൃഷി നശിച്ചു. അരവത്ത്, കാനം, പൊടിപ്പളം, തിരുവക്കോളി, പാലത്തേര തുടങ്ങിയ പ്രദേശത്തെ പുഴക്കരയിലെ നിരവധിപ്പേരുടെ നെല്‍കൃഷിയാണ് നശിച്ചത്. 

കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ബേക്കല്‍ പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് ഉപ്പുവെള്ളം കയറിയത്. പള്ളിക്കര പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ സമൃദ്ധി, കതിര്‍മണി, മായ ജിഎല്‍ജി സംഘങ്ങളുടെ അരവത്ത് പാടത്തെ ആറേക്കര്‍ നെല്‍കൃഷി പൂര്‍ണമായും നശിച്ചു. 

ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതിനാല്‍ 15 വര്‍ഷമായി തരിശായി കിടന്ന അരവത്ത് പാടത്താണ് ഇത്തവണ സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കിയത്. ഇതിനായി പാടശേഖര സമിതി, കുടുംബശ്രീ എഡിഎസ് എന്നിവരുടെ സഹകരണത്തോടെ ഏഴോം വിത്തുപയോഗിച്ച് നെല്‍കൃഷിയിറക്കിയത്. 

ഉപ്പുവെള്ളം പാടങ്ങളിലേക്ക് കയറുന്നത് തടയാന്‍ ബേക്കല്‍ പുഴയിലെ പരയങ്ങാനം മുക്കണ്ട് പ്രദേശത്ത് തടയണ നിര്‍മിക്കണമെന്ന് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പള്ളിക്കര, ഉദുമ പഞ്ചായത്തുകള്‍ ബന്ധിപ്പിക്കുന്ന മുക്കുണ്ട് തടയണ നിര്‍മിക്കണമെങ്കിലും ഒരു കോടിയിലേറെ ചെലവ് വരും. ഇത്രയും തുക എംപി, എംഎല്‍എ ഫണ്ടില്‍നിന്ന് ലഭ്യമാക്കാനുമാവില്ല. 

അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടാലേ കൃഷി സംരക്ഷിക്കാന്‍ കഴിയൂ. ഉപ്പുവെള്ളം കയറി കൃഷി നശിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages