ലാല്‍ജോസും സുഹൃത്തുക്കളും നടത്തിയ യാത്രയ്ക്ക് കെടിഡിസിയുടെ 30 ലക്ഷം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 9, 2014

ലാല്‍ജോസും സുഹൃത്തുക്കളും നടത്തിയ യാത്രയ്ക്ക് കെടിഡിസിയുടെ 30 ലക്ഷം

കൊച്ചി: 27 രാജ്യങ്ങളിലേക്കായി സംവിധായകന്‍ ലാല്‍ജോസും സുഹൃത്തുക്കളും നടത്തിയ യാത്രയ്ക്ക് കെടിഡിസി 30 ലക്ഷം രൂപ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്‌. ചില മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.

ഏകദേശം 75 ലക്ഷം രൂപ ചിലവുവരുന്ന യാത്രയ്ക്കാണ് കെടിഡിസി സഹായം നല്‍കുന്നത്. തുക നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവരുടെ യാത്ര കേരളത്തിലെ ടൂറിസത്തിന് ഗുണം ചെയ്യുമെന്ന കാരണത്താലാണ് ഇത്രയും തുക നല്‍കുന്നത് എന്നാണ് വിവരം.

27 രാജ്യങ്ങളില്‍ 75 ദിവസം കൊണ്ട് കാറില്‍ സഞ്ചരിക്കാനായിരുന്നു ലാല്‍ ജോസ്, സുരേഷ് ജോസഫ്, ബൈജു വി നായര്‍ എന്നിവരുടെ പരിപാടി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പാതിവഴിയെത്തും മുന്‍പ് ബൈജു വി നായര്‍ തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്.

കഴിഞ്ഞമാസം 16 ന് കന്യാകുമാരിയില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ലണ്ടനിലാണ് യാത്ര അവസാനിക്കുന്നത്. യാത്ര ലണ്ടനില്‍ അവസാനിക്കുമ്പോഴേക്കും അവിടെയെത്താനാണ് ബൈജു എന്‍ നായര്‍ പദ്ധതിയിടുന്നത്.


Keywords:Kochi, Film Director, Laljose, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages