കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 6കിലോ സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 12, 2014

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 6കിലോ സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി



മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടിടത്ത് നിന്നായി ആറുകിലോ സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെ എമിറ്റേറ്റ്‌സിന്റെ ദുബായിയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാര്‍ പോയ ശേഷമാണ് രണ്ടുകിലോ സ്വര്‍ണ്ണം അടങ്ങിയ ബാഗ് കണ്ടെത്തിയത്.

തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിമാനമെത്തി. യാത്രക്കാര്‍ ടെര്‍മിനല്‍ വിട്ട ശേഷം നടത്തിയ തെരച്ചിലില്‍ നാല് കിലോ സ്വര്‍ണ്ണം അടങ്ങിയ സ്യൂട്ട്‌കേസ് കണ്ടെത്തി. പ്രധാന ലിഫ്റ്റിന് സമീപത്താണ് സ്യൂട്ട്‌കേസ് കണ്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സംശയം തോന്നിയ ചില യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയും ചോദ്യം ചെയ്തു.

ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണ്ണം കടത്തുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നു. തിങ്കളാഴ്ച 20 ലക്ഷം രൂപ വിലവരുന്ന ഒരു കിലോസ്വര്‍ണ്ണം കടത്താനുളള ശ്രമത്തിനിടയില്‍ ഒരു യാത്രക്കാരനും സഹായിക്കാന്‍ ശ്രമിച്ച മൂന്നു ജീവനക്കാരും ഉള്‍പ്പെടെ നാലുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് എയര്‍കസ്റ്റംസിന്റെ പിടിയിലായിരുന്നു.


Keywords: Malappuram, Airport, Gold, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages