റിമി ടോമിക്ക് മിടുക്കിയും ജനങ്ങളെ കയ്യിലെടുക്കാന്‍ കഴിയുന്നവളുമാണെങ്കിലും പാട്ടുകളേയും പാട്ടുകാരേയും വിലയിരുത്താന്‍ തക്ക കഴിവുള്ള ആളല്ലെന്ന് അവതാരക രഞ്ജിനി ഹരിദാസ്. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമി ടോമിയേയും അവര്‍ അവതരിപ്പിക്കുന്ന 'സ്റ്റാര്‍ സിംഗര്‍' സംഗീത പരിപാടിയേയും പരിഹസിച്ച് രഞ്ജിനി ഹരിദാസ് രംഗത്തുവന്നത്.
സ്റ്റാര്‍സിംഗര്‍ സെവനില്‍ വിളിച്ചില്ല. അതില്‍ പങ്കാളിയാകാത്തത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം പ്രോഗ്രാം വളരെ
മോശമായിക്കൊണ്ടിരിക്കുകയാണ് എന്നാണറിഞ്ഞത്. സീസണ്‍ ടു മുതല്‍ സിക്‌സ് വരെ ഞാനായിരുന്നു അവതാരിക. സ്റ്റാര്‍സിംഗറിനെ ഒരിക്കലും തള്ളിപ്പറയാനാവില്ല. ആരു ചെയ്താലും നന്നാകണമെന്നാണ് ആഗ്രഹം. അതിനോട് നീതി പുലര്‍ത്താന്‍ ഇപ്പോഴുള്ള ടീമിന് കഴിയുന്നില്ല. അതിന്റെ വിശുദ്ധി നഷ്ടപ്പെട്ടു. എം.ജി.ശ്രീകുമാര്‍ ആ പ്രോഗ്രാമില്‍ അവതാരകനായി വരാന്‍ പാടില്ലായിരുന്നു. ജഡ്ജിന്റെ വില കളയുകയാണ് അദ്ദേഹമെന്നും റിമി ആരോപിക്കുന്നു.
ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോള്‍ത്തന്നെ ഇക്കാര്യം ഞാന്‍ റിമിയെ വിളിച്ചുപറഞ്ഞിരുന്നു. റിമി ആങ്കര്‍ ചെയ്താല്‍ കുഴപ്പമില്ല. 'സരിഗമ'യൊക്കെ ചെയ്യുന്നതുപോലെയല്ലിത്. തന്നെപ്പോലെ പലരും പറഞ്ഞപ്പോഴാണ് എം.ജിയിപ്പോള്‍ സീറ്റിലിരിക്കാന്‍ തുടങ്ങിയതെന്നും രഞ്ജിനി പറയുന്നു. സ്റ്റാര്‍ സിംഗറിന്റെ പ്രാധാന്യം മാറിപ്പോയി. കോമഡിയിലേക്ക് മാറിപ്പോയോ എന്നു സംശയമുണ്ട്. പെട്ടെന്ന് നിര്‍ത്തിയേക്കുമെന്നാണ് അറിഞ്ഞതെന്നും രഞ്ജിനി പറയുന്നു.
സ്റ്റാര്‍സിംഗറിന്റെ കാര്യത്തില്‍ തന്റെ മനസിലെ ടീമില്‍ എം.ജി. ശ്രീകുമാര്‍ ഇല്ലെന്നും രഞ്ജിനി പറയുന്നു. ശരത് സാര്‍, ചിത്രച്ചേച്ചി, ഉഷാഉതുപ്പ് എന്നിവരാണ് ആ ടീമിലുള്ളത്. എം.ജിയുടെ മനസിലെ ടീമിലും തനിക്കിടം കാണില്ലെന്നും രഞ്ജിനി പറയുന്നു. റിമിക്ക് പറ്റിയ പണിയല്ലിത്. റിമിക്ക് 'ഒന്നും ഒന്നും മൂന്നു'പോലുള്ള കോമഡി പരിപാടിയാണ് ചേരുക. അവളുടെ ഇമേജില്‍ അതേ ചെയ്യാനാവൂ. സ്റ്റാര്‍സിംഗര്‍ സീരിയസ് പ്രോഗ്രാമാണ്. അവിടെ റിമിയുടെയും എം.ജിയുടെയും കോമഡി വര്‍ക്കൗട്ട് ചെയ്യില്ലെന്നും രഞ്ജിനി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ റിമി നല്ല കലാകാരിയാണെന്നും രഞ്ജിനി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ആള്‍ക്കാരെ കൈയിലെടുക്കാനറിയാം. താനും അവരെ ആരാധിക്കുന്നു. എന്നാല്‍ സംഗീതത്തെ വിലയിരുത്താനുള്ള കഴിവൊന്നും റിമിക്കില്ല. അതു താന്‍ സമ്മതിച്ചുതരില്ലെന്നും രഞ്ജിനി പറയുന്നു. താനും റിമിയെപ്പോലെ പാട്ടുകാരിയാണെന്നും അഭിമുഖത്തില്‍ രഞ്ജിനി അവകാശപ്പെടുന്നു. റിമിയോട് ഒരുതരത്തിലുമുള്ള അസൂയയും എനിക്കില്ല. മാത്രമല്ല, ഞാന്‍ പാട്ടുപാടില്ലെന്ന് ആരാണ് പറഞ്ഞത്? ഞാന്‍ പാടാറുണ്ട്. അഞ്ചുവര്‍ഷമാണ് സംഗീതം പഠിച്ചത്. ആങ്കര്‍ ചെയ്യുമ്പോള്‍ പാട്ടും ഡാന്‍സും ചെയ്തിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
Keywords: Ranjini Haridas, Entertainment, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment