എസ്ബിടി എടിഎമ്മില്‍ മൂന്നു ലക്ഷം കാണാതായി - Malabarflash

Like On Facebook

demo-image

Home Top Ad

Responsive Ads Here

Post Top Ad

Friday, August 22, 2014

demo-image

എസ്ബിടി എടിഎമ്മില്‍ മൂന്നു ലക്ഷം കാണാതായി

Responsive Ads Here
atm
കാഞ്ഞങ്ങാട്: എസ്ബിടി ഹൊസ്ദുര്‍ഗ് ശാഖയുടെ എടിഎമ്മില്‍ നിന്നു മൂന്നു ലക്ഷം രൂപ കാണാതായി. ബാങ്ക് അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എടിഎമ്മില്‍ മോഷണമോ മറ്റോ നടന്നിട്ടില്ലെന്നു തെളിഞ്ഞതിനാല്‍ പണം നിക്ഷേപിക്കാന്‍ ചുമതലപ്പെട്ട മൂന്നു ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.

ബാങ്ക് ശാഖയ്ക്കു തൊട്ടുതാഴെയുള്ള എടിഎമ്മില്‍ ജൂണ്‍ മൂന്നാം തിയതി നിക്ഷേപിച്ച 20 ലക്ഷം രൂപയിലാണ് കുറവു കണ്ടെത്തിയത്. അഞ്ചാം തീയതി പണം നിക്ഷേപിക്കാനെത്തുമ്പോഴാണ് ഉപയോക്താക്കള്‍ പിന്‍വലിക്കാതെ തന്നെ മൂന്നു ലക്ഷം രൂപ നഷ്ടമായതറിഞ്ഞത്. തുടര്‍ന്ന് എസിബിടി ചീഫ് മാനേജറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രാഥമികാന്വേഷണം നടത്തി.

എടിഎം കൗണ്ടറിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു പുറമേ, എടിഎം സംബന്ധമായ കാര്യങ്ങള്‍ നോക്കുന്ന വിദഗ്ധരും പരിശോധിച്ചു. യന്ത്രതകരാറോ മോഷണമോ സംഭവിച്ചിട്ടില്ലെന്നു തീര്‍ച്ചപ്പെടുത്തിയതോടെയാണ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയത്. അക്കൗണ്ടന്റ്, ഹെഡ് കാഷ്യര്‍, പ്യൂണ്‍ എന്നിവരാണ് എടിഎം കൗണ്ടറില്‍ പണമെത്തിക്കുന്നത്. ഇവരറിയാതെ പണം പോകാനിടിയില്ലെന്ന കണക്കുകൂട്ടലിലാണ് പൊലീസും.

നിലവില്‍, ഹൊസ്ദുര്‍ഗ് എസ്‌ഐ ബിജുലാല്‍ അന്വേഷിക്കുന്ന കേസ് പ്രാഥമികാന്വേഷണത്തിനു ശേഷം ഡിവൈഎസ്പിക്കു കൈമാറും. നഷ്ടമായ തുകയുടെ വലിപ്പം പരിഗണിച്ചതാണിത്. സംശയ നിഴലിലുള്ള ഉദ്യോഗസ്ഥരെ സമീപ ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *