ഒറ്റക്കാലില്‍ നൃത്തം ചെയ്തു ആസ്വാദകരുടെ ഹൃദയം കീഴടക്കിയ യുവതിക്കു വിവാഹജീവിതം പൊല്ലാപ്പായി! - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 1, 2014

ഒറ്റക്കാലില്‍ നൃത്തം ചെയ്തു ആസ്വാദകരുടെ ഹൃദയം കീഴടക്കിയ യുവതിക്കു വിവാഹജീവിതം പൊല്ലാപ്പായി!

മൊഹാലി: ഒറ്റക്കാലില്‍ നൃത്തം ചെയ്തു ആസ്വാദകരുടെ ഹൃദയം കീഴടക്കിയ പഞ്ചാബ് സ്വദേശി ശുഭ്രീത് കൗര്‍ ഗുമ്മനു വിവാഹജീവതം പൊല്ലാപ്പായി. ചണ്ഡീഘട്ട് സ്വദേശിയായാഷ് മക്കാറാണ് ശുഭ്രീതിനെ വിവാഹം ചെയ്തത്. ജൂണ്‍ ആദ്യമായിരുന്നു വിവാഹം. വ്യാജവിവരങ്ങള്‍ നല്‍കിയാണ് യാഷ് തന്നെ വിവാഹത്തിനു സമ്മതിപ്പിച്ചതെന്നു ശുഭ്രീത് മാധ്യമങ്ങളോടു വെളിപ്പെടുത്തു. പ്രായം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റിപ്പറഞ്ഞാണു വിവാഹം നടത്തിയത്.

ടെലിവിഷന്‍ ഷോകളിലൂടെ താന്‍ സമ്പാദിച്ച പണത്തില്‍ നിന്നും പലപ്പോഴായി 20 ലക്ഷത്തോളം രൂപ യാഷ് തട്ടിയെടുത്തു. ഭീഷണിപ്പെടുത്തിയും ദേഹോപദ്രവും ചെയ്തുമാണ് പണം തട്ടിയെടുത്തത്. 28 വയസുള്ള തന്നോട് യാഷാണ് വിവാഹാഭ്യര്‍ഥന നടത്തിയത്. യാഷിന്റെ മാതാപിതാക്കളെക്കുറിച്ച് തന്റെ അമ്മ അന്വേഷിച്ചപ്പോള്‍, അവര്‍ ഇംഗ്ലണ്ടിലാണെന്നാണ് യാഷ് പറഞ്ഞത്. അംഗപരിമിതയായ പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ല. അവരെ അറിയിക്കാതെയാണ് താന്‍ വന്നിരിക്കുന്നതെന്നാണ് യാഷ് അമ്മയോടു പറഞ്ഞത്.

യാഷിന്റെ വാക്കുകള്‍ വിശ്വസിച്ച അമ്മ വിവാഹം നടത്താന്‍ തയ്യാറായി. തനിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. 27 വയസ് പ്രായമുണ്ടെന്നായിരുന്നു യാഷ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ മൂന്നാം ദിവസമാണ് താന്‍ ചതിക്കപ്പെട്ടതായി മനസ്സിലായതെന്നു ശുഭ്രീത് പറഞ്ഞു. മൊഹാലിയിലെ വാടക വീട്ടിലേക്കാണ് യാഷ് തന്നെ കൂട്ടിക്കൊണ്ടുപോയത്. യാഷിന്റെ മാതാപിതാക്കളും അവിടെയുണ്ടായിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെ തനിക്കു ലഭിച്ചവരുമാനത്തെക്കുറിച്ചാണ് അവര്‍ക്കറിയേണ്ടത്. പിതാവിന്റെ കടം വീട്ടാനാണെന്നു പറഞ്ഞു യാഷ് 20 ലക്ഷത്തോളം രൂപ തന്റെ പക്കല്‍ നിന്നും വാങ്ങിച്ചു. പിന്നീടു കൂടുതല്‍ പണം ആവശ്യപ്പെട്ടു തന്നെ പീഡിപ്പിക്കുകയായിരുന്നു.

പണത്തിനുവേണ്ടിയാണ് വികലാംഗയായ തന്നെ കെട്ടിയതെന്നു യാഷ് വ്യക്തമാക്കി. അതിനിടെ, യാഷിന്റെ പ്രായം വെറും 21 മാത്രമാണെന്നും ഒരു സര്‍ട്ടിഫിക്കറ്റില്‍ നിന്നും വ്യക്തമായി. ഇതോടെ തകര്‍ന്നു പോയ താന്‍ യാഷിന്റെ വീട്ടില്‍നിന്നും രക്ഷപ്പെടുകയായിരുന്നു. ഇന്ത്യാസ് ഗോട് ടാലന്റ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ശുഭ്രീത് കൗര്‍ ഗുമ്മന്‍ അറിയപ്പെടുന്ന താരമായത്. 2009ലുണ്ടായ ഒരു റോഡപകടത്തിലാണ് നഴ്‌സായിരുന്ന ശുഭ്രീതിനു കാല്‍ നഷ്ടമായത്.



Keywords: Marriage, Dancer, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages