ഞെട്ടല്‍ മാറാതെ മൊഗ്രാല്‍പുത്തൂര്‍ തേങ്ങുന്നു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 24, 2014

ഞെട്ടല്‍ മാറാതെ മൊഗ്രാല്‍പുത്തൂര്‍ തേങ്ങുന്നു

കാസര്‍കോട്: ഞെട്ടല്‍ മാറാതെ മൊഗ്രാല്‍പുത്തൂര്‍ തേങ്ങുന്നു. കാസര്‍കോട്ട് വാഹനപകടത്തില്‍ മരിച്ചത് മൊഗ്രാല്‍പുത്തൂരിലെ ആരോ ഒരാളാണ് എന്നറിഞ്ഞ നിമിഷം മുതല്‍ ആകാംക്ഷയും ആശങ്കയും നിറഞ്ഞ അവസ്ഥയിലേക്ക് തങ്ങളുടെ പ്രിയപ്പെട്ട ബഷീറാണ് മരിച്ചതെന്ന വാര്‍ത്ത എത്തിയതോടെ ആശങ്കകള്‍ നേര്‍ത്തവിങ്ങലായി മാറി.

ദീനിരംഗത്തും സാമൂഹ്യ രംഗത്തും നിറസാന്നിധ്യമായിരുന്ന ബഷീര്‍ മൊഗ്രാല്‍ പൂത്തൂരിലെ സജീവ സുന്നി പ്രവര്‍ത്തകനായിരുന്നു. മതപ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചും മതപഠന ക്ലാസുകളും ഒരുക്കിയും ഒരു നാടിനെ നന്മയിലേക്ക് നയിക്കാന്‍ ബഷീര്‍ സദാസമയവും ഓടിനടന്നു. 

മൊഗ്രാല്‍പുത്തൂരിലെ ഓരോ മതപ്രഭാഷണ പരിപാടിയുടേയും മുഖ്യസംഘാടനകനായിരുന്നു ബഷീര്‍.
അഞ്ചു മക്കളടങ്ങുന്ന ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബഷീര്‍. കാസര്‍കോട് മീന്‍ മാര്‍ക്കറ്റിനു സമീപം ഹെല്‍മറ്റും പഴങ്ങളും കച്ചവടം നടത്തി കഠിനാധ്വാനം ചെയ്യുമ്പോഴും മതരംഗത്ത് സജീവാകാന്‍ എന്നും ആവേശംകാണിച്ചു.
എല്ലാവരോടും സൗമ്യമായി പെരുമാറുകയും നന്മ മാത്രം പകര്‍ന്നുനല്‍കുകയും ചെയ്യുന്ന ബഷീര്‍ അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
ബഷീര്‍ അകാലത്തില്‍ വിടപറഞ്ഞകലുമ്പോള്‍ പറക്കമുറ്റാത്താ അഞ്ചു പിഞ്ചുകുഞ്ഞുങ്ങളാണ് അനാഥരാവുന്നത്.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages