സുരേഷ് ഗോപിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 4, 2014

സുരേഷ് ഗോപിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ നടന്‍ സുരേഷ് ഗോപി പരമാര്‍ശം പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ സുരേഷ് ഗോപിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി. ഇന്ത്യയില്‍ തന്നെ ജനകീയനായ നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നും ഭരണമികവിനാണ് അദ്ദേഹത്തെ അന്തര്‍ദേശീയപുരസ്‌കാരം തേടിയെത്തിയതെന്ന് യോഗം വിലയിരുത്തി. 

സുരേഷ്‌ഗോപിയുടെ സിനിമാ പോസ്റ്ററുകള്‍ കാഞ്ഞങ്ങാട്ട് പതിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനമെടുക്കാന്‍ പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും നേത്യത്വം തയ്യാറായിരുന്നില്ല. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

മോദിയുടെ സ്തുതിപാഠകനായ സുരേഷ് ഗോപി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും, ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായ വിവാദപ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. 

മഹാത്മാ ഗാന്ധിജിയെക്കുറിച്ചു മോശം ഭാഷയില്‍ സംസാരിച്ച അരുന്ധതി റോയി, പുകസ സംസ്ഥാന കമ്മിറ്റിയംഗം എം.എം.നാരായണന്‍ എന്നിവര്‍ക്കെതിരെ നിയമപരമായിതന്നെ ശിക്ഷണനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages