സംസ്ഥാനതല മാന്ത്രിക സുരക്ഷായാത്രയ്ക്ക് തുടക്കമായി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 18, 2014

സംസ്ഥാനതല മാന്ത്രിക സുരക്ഷായാത്രയ്ക്ക് തുടക്കമായി

കാഞ്ഞങ്ങാട്: കേരള റോഡ് സുരക്ഷാ അതോറിറ്റിയും മാജിക്ക് അക്കാദമിയും സംയുക്തമായി റോഡ് സുരക്ഷ മായാജാലത്തിലൂടെ എന്ന സന്ദേശവുമായി പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന സംസ്ഥാനതല മാന്ത്രിക സുരക്ഷായാത്രയ്ക്ക് കാഞ്ഞങ്ങാട്ട് തുടക്കമായി. 

കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ ട്രാഫിക് ലൈറ്റ് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പ്രാദേശിക തലത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രികളിലെത്തിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ), കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.എ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. 
ആര്‍ടിഒ പ്രകാശ് ബാബു ഇന്ദ്രജാലപ്രദര്‍ശനത്തില്‍ പങ്കാളിയായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ സ്വാഗതവും ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് നന്ദിയും പറഞ്ഞു. 

ചലച്ചിത്രതാരം മോനിഷ, കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ, ഡയാന രാജകുമാരി തുടങ്ങി നടുറോഡില്‍ സ്വപ്നങ്ങള്‍ പൊലിഞ്ഞ അനേകായിരങ്ങള്‍ക്ക് അന്ത്യഞ്ജലി അര്‍പ്പിച്ചാണ് മാന്ത്രികസുരക്ഷാ യാത്രയ്ക്ക് തുടക്കമായത്. എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന യാത്ര സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages