മംഗലാപുരം: മംഗലാപുരം റെയില്‍വേ ഡിവിഷന്‍ സംബന്ധിച്ച അന്തിമതീരുമാനം ആറു മാസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി ഡി.വി.സദാനന്ദ ഗൗഡ പറഞ്ഞു. കങ്കനാടിയില്‍ നിര്‍മിക്കുന്ന റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് ശിലാന്യാസം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് മംഗലാപുരം മേഖലയില്‍ നിന്ന് ഉയരുന്ന മുറവിള നാട്ടുകാരനെന്ന നിലയില്‍ എനിക്ക് നന്നായി അറിയാം. മംഗലാപുരം-ബാംഗള്ൂര്‍ പാതയ്ക്ക് കല്പിക്കുന്ന അത്രയും പ്രാധാന്യം മംഗലാപുരം-മുംബൈ പാതക്കുമുണ്ട്.
കൊങ്കണ്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമല്ല. അതിനാല്‍ മംഗലാപുരം മേഖല കൊങ്കണില്‍ ലയിപ്പിക്കണമെന്ന ആവശ്യം പെട്ടെന്ന് നടപ്പിലാക്കാനാവില്ല. മന്ത്രിയെന്ന നിലയില്‍ റെയില്‍ ബോര്‍ഡ് ചെയര്‍മാനുമായി ഇത് സംബന്ധിച്ച ആദ്യവട്ട ചര്‍ച്ച ഇതിനായി നടത്തിയിട്ടുണ്ട്.
വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമാണെന്നതിനാല്‍ ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിക്കും. അന്തിമ തീരുമാനം ആറുമാസത്തിനകം ഉണ്ടാകും-മന്ത്രി പറഞ്ഞു.
215 കോടിരൂപ ചെലവില്‍ മംഗലാപുരം സ്റ്റേഷന്‍ ലോേകാത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു. സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ബി.രാമനാഥ് റായ്, മംഗലാപുരം എം.പി.നളിന്‍കുമാര്‍ കട്ടില്‍, സിറ്റി കോര്‍പ്പറേഷന്‍ മേയര്‍ മഹാബിമാര്‍ല, എം.എല്‍.സി.മാരായ ഗണേഷ് കാര്‍ണിക്, ഐവാന്‍ ഡിസൂസ എം.എല്‍.എ, ജെ.ആര്‍.ലോബോ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ബി.രാമനാഥ് റായ്, മംഗലാപുരം എം.പി.നളിന്‍കുമാര്‍ കട്ടില്‍, സിറ്റി കോര്‍പ്പറേഷന്‍ മേയര്‍ മഹാബിമാര്‍ല, എം.എല്‍.സി.മാരായ ഗണേഷ് കാര്‍ണിക്, ഐവാന്‍ ഡിസൂസ എം.എല്‍.എ, ജെ.ആര്‍.ലോബോ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Keywords: Manglore News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment