ഭാര്യയെ വകവരുത്തിയ കുട്ടിച്ചന്‍ സ്റ്റേഷനില്‍ കഴിച്ച് കൂട്ടിയത് തരിമ്പും കൂസലില്ലാതെ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 9, 2014

ഭാര്യയെ വകവരുത്തിയ കുട്ടിച്ചന്‍ സ്റ്റേഷനില്‍ കഴിച്ച് കൂട്ടിയത് തരിമ്പും കൂസലില്ലാതെ

ഇരിട്ടി: നാടിനെ നടുക്കിയ കൊലക്കേസിലെ പ്രതി പോലീസ് സ്‌റ്റേഷനില്‍ കഴിച്ചു കൂട്ടിയത് തെല്ലും പരിഭ്രമമോ സങ്കോചമോ പ്രകടിപ്പിക്കാതെ. ഇരിക്കാന്‍ കസേരയും കഴിക്കാന്‍ ഭക്ഷണവും ചോദിച്ചുവാങ്ങിയ പ്രതി എസ്പിയുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് വാങ്ങി കഴിച്ചു. ലിസമ്മ വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് കുട്ടിച്ചനാണ് അന്വേഷണസംഘത്തെ അത്ഭുതസ്തബ്ധരാക്കിയ അഭിനയപാടവം പ്രകടിപ്പിച്ചത്. മിനിഞ്ഞാന്ന് രാവിലെ കൊല നടത്തിയ ശേഷം നാട്ടുകാരെയെല്ലാം സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിച്ച കുട്ടിച്ചന്‍ ആദ്യം മുതലേ പോലീസ് നിരീക്ഷണത്തിലായിരുന്നു.

സ്‌റ്റേഷനിലെത്തിച്ച കുട്ടിച്ചന്‍ ഇരിക്കാന്‍ കസേരകള്‍ സ്‌റ്റേഷനില്‍ കൂടുതല്‍ വാങ്ങിക്കണമെന്നും സ്‌റ്റേഷന്‍ വളപ്പിലെ കാടുകള്‍ വെട്ടിത്തളിക്കണമെന്നുമൊക്കെ പോലീസുകാര്‍ക്ക് ഉപദേശം നല്‍കി. രാവിലെ കട്ടന്‍ ചായ കൊടുത്തപ്പോള്‍ പാലൊഴിക്കാതെ ചായ വേണ്ടെന്നായി. പ്രാതല്‍ വൈകിയപ്പോള്‍ പോലീസുകാരോട് വേഗം എത്തിച്ചില്ലെങ്കില്‍ ഗ്യാസ്ട്രബിളിന്റെ അസുഖം ബാധിക്കുമെന്നറിയിച്ചു. വെള്ളയപ്പവും മുട്ടക്കറിയും കിട്ടിയപ്പോള്‍ എല്ലാം കഴിച്ചുതീര്‍ത്തു. ഉച്ചയൂണിന്റെ സമയമായപ്പോള്‍ വിശപ്പിന്റെ വിളിയെത്തിയെന്ന് സരസമായ ഭാഷയില്‍ ഉന്നത പോലീസുദ്യോഗസ്ഥനോടറിയിക്കാനും ഇയാള്‍ മറത്തില്ല. കേസിന്റെ പുരോഗതി വിലയിരുത്താന്‍ സ്‌റ്റേഷനിലെത്തിയ എസ്പി: പി.എന്‍. ഉണ്ണിരാജനോടും പ്രതി സംസാരിച്ചു.

യാതൊരു കൂസലുമില്ലാതെ പ്രതി മറുപടി നല്‍കി. അദ്ദേഹത്തിനായി കൊണ്ടുവന്ന ഉച്ചഭക്ഷണത്തില്‍ ഒരു ഭാഗം തനിക്കും വേണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം മടിയില്ലാതെ എടുത്തുനല്‍കാന്‍ പോലീസുകാരോട് പറയുകയും ചെയ്തു. അതും വാങ്ങികഴിച്ച കുട്ടിച്ചന്‍ ആദ്യമണിക്കൂറുകളില്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. താന്‍ കൊന്നിട്ടില്ലെന്ന നിലപാടില്‍ അയാള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ കത്തിയിലും മൃതദേഹത്തിലുമുണ്ടായ വിരലടയാളങ്ങള്‍, പോസ്റ്റുമോര്‍ട്ടത്തില്‍ പറഞ്ഞ മരണ സമയം, പോലീസ് നായയുടെ മണംപിടിത്തം എന്നിവയെല്ലാം കുട്ടിച്ചനെതിരായിരുന്നു.

കുറ്റവാളിയാണെന്ന് നിങ്ങളാണ് കണ്ടെത്തേണ്ടതെന്നും താന്‍ വേണമെങ്കില്‍ സഹായിക്കാമെന്നും ഇയാള്‍ ഇടക്കിടെ പറയുന്നുണ്ടായിരുന്നു. താന്‍ കടം കൊടുത്ത പണം തിരിച്ചു കൊടുക്കാതിരിക്കാനായി തന്റെ കാമുകിയായിരിക്കാം അവളെ കൊന്നതെന്ന് ഇയാള്‍ ഒരു ഘട്ടത്തില്‍ പറയുകയും ചെയ്തു. കൊല നടത്തിയത് കുട്ടിച്ചന്‍ തന്നെയാണെന്ന് പോലീസിന് വ്യക്തമായെങ്കിലും കൊലയ്ക്ക് പിന്നില്‍ സ്ത്രീയുടെ പങ്ക് അന്വേഷിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത് ഈ വാക്കുകളാണ്. കൊല നടത്തുമ്പോള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്ന എണ്‍മ്പതുകാരിയായ ഇളയമ്മയെ മുറിക്ക പുറത്ത് നിന്ന് വാതിലിന്റെ കുറ്റിയിട്ട് ഇയാള്‍ പുറത്തുവരാന്‍ അനുവദിക്കാതിരിക്കുകയായിരുന്നത്രെ.


Keywords: Murder Case, Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages