ഗ്വാളിയോര്‍: ബിഹാര്‍ സഹകരണമന്ത്രി ജയ് കുമാര്‍ സിംഗിനെ മകന്‍ ആദര്‍ശ് കുമാര്‍ സിംഗ് എന്ന പതിനാലുകാര്‍ റാഗിംഗിനെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. മൂന്നു വിദ്യാര്‍ഥികള്‍ക്കും രണ്ട് സ്‌കൂള്‍ ജീവനക്കാര്‍ക്കും എതിരെയാണ് കേസ്.
സ്‌കൂളില്‍ മൊബൈല്‍ഫോണിന് വിലക്കേര്‍പ്പെടുത്തിയുണ്ടായിരുന്നെങ്കിലും മന്ത്രിയുടെ മകനെന്ന ആനുകൂല്യം മുതലെടുത്ത ആദര്‍ശ് മൊബൈല്‍ ഉപയോഗിച്ച് ഫോട്ടോകളെടുക്കുകയും ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയും ചെയതിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മുതിര്‍ന്ന കുട്ടികള്‍ തങ്ങളുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദര്‍ശിനെ സമീപിക്കുകയും വഴങ്ങാതായതോടെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് ഈ മാസം 20നാണ് ആദര്‍ശ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ആദര്‍ശിനെ പിതാവാണ് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദര്‍ശ് നേരത്തെ തന്നെ സ്‌കൂള്‍ വാര്‍ഡനോടും ഹോസ്റ്റല്‍ മേധാവിയോടും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഗ്വാളിയോര്‍ കലക്ടര്‍ പി.നര്‍ഹരി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Keywords:Ragging, Suicide Attempt, Case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment