നസ്രിയ ഇനി ഫഹദിന്റെ സ്വന്തം! ആരാധകരെ കൈവീശി കാട്ടി താരദമ്പതികള്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 21, 2014

നസ്രിയ ഇനി ഫഹദിന്റെ സ്വന്തം! ആരാധകരെ കൈവീശി കാട്ടി താരദമ്പതികള്‍


തിരുവനന്തപുരം: ന്യൂ ജനറേഷന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ ഫഹദ് ഫാസലും നസ്രിയ നസീമും വിവാഹിതരായി. വിവാഹ ചടങ്ങുകള്‍ പകര്‍ത്തുന്ന തിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചടങ്ങിനു ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 12നാണ് വിവാഹം നടന്നത്. രാവിലെ 11.30ന് വധൂവരന്മാര്‍ വിവാഹ വേദിയില്‍ എത്തിച്ചേര്‍ന്നു.

ബുധനാഴ്ച കോവളത്ത് വച്ചായിരുന്നു മൈലാഞ്ചിക്കല്യാണം. കോവളം ഉദയസമുദ്രയില്‍ നടന്ന മൈലാഞ്ചിക്കല്യാണത്തിനു വധുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നാലായിരത്തോളം പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. സിനിമാ ലോകത്തുനിന്ന് ഒട്ടുമിക്ക പ്രമുഖരും വിവാഹത്തിന് എത്തിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി.

മണിരത്‌നത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍നിന്നു മൂന്നു ദിവസം മുമ്പാണു ഫഹദ് വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ക്കായി ആലപ്പുഴയിലെ വീട്ടിലെത്തിയത്. എറണാകുളം ആസ്ഥാനമാക്കിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണു വിവാഹച്ചടങ്ങ് ഒരുക്കിയത്. എഴുപതില്‍പ്പരം വിഭവങ്ങളാണു വിവാഹച്ചടങ്ങിനെത്തുന്നവരെ സല്‍ക്കരിക്കുന്നതിനായി തയാറാക്കിയത്. വിവാഹ ശേഷം നവദമ്പതികള്‍ ഫഹദിന്റെ ആലപ്പുഴയിലെ വീട്ടിലേക്കു പോകും.

നസ്രിയയുടെ വീട്ടുകാരാണ് വിവാഹച്ചടങ്ങുകളുടെ ചുമതല പൂര്‍ണമായും നടത്തുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള മൈലാഞ്ചിക്കല്യാണം ബുധനാഴ്ച നടന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. വിവാഹത്തിനായി ഫഹദും കുടുംബവും രണ്ട് ദിവസം മുന്‍പ് തന്നെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരുന്നു. വിവാഹറിസപ്ഷന്‍ 24ന് ആലപ്പുഴയില്‍ നടക്കും. വൈകുന്നേരം 6.30ന് പാതിരപ്പള്ളി കാംലോട്ട് ഇന്റര്‍നാഷണലിലാണ് ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന റിസപ്ഷന്‍ നടക്കുക.

Keywords:Fahad, Nazriya, Marriage, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages