കെഎസ്‌കെടിയു പന്തല്‍കെട്ടി സത്യഗ്രഹം കര്‍ഷക തൊഴിലാളികളുടെ മുന്നേറ്റമായി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 21, 2014

കെഎസ്‌കെടിയു പന്തല്‍കെട്ടി സത്യഗ്രഹം കര്‍ഷക തൊഴിലാളികളുടെ മുന്നേറ്റമായി

കാസര്‍കോട്: ക്ഷേമനിധി സംരക്ഷിക്കുക, പെന്‍ഷന്‍ വരുമാന പരിധി വര്‍ധിപ്പിക്കുക, പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌കെടിയു നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പന്തല്‍കെട്ടി സത്യഗ്രഹം കര്‍ഷക തൊഴിലാളികളുടെ മുന്നേറ്റമായി.

കാസര്‍കോട്, ഉദുമ, പനത്തടി, കാറഡുക്ക, എളേരി ഏരിയകളിലെ കര്‍ഷകത്തൊഴിലാളികളും ക്ഷേമനിധി പെന്‍ഷന്‍കാരുമായ ആയിരത്തിലധികം പേര്‍ സത്യഗ്രഹത്തില്‍ അണിനിരന്നു. രാവിലെ മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളിലായി എത്തിയ കര്‍ഷക തൊഴിലാളികളെ കൊണ്ട് കലക്ടറേറ്റിന് മുന്നിലെ ബിസി റോഡ് പരിസരം നിറഞ്ഞിരുന്നു.
ജന്മിത്വത്തിനെതിരെയും ഭരണ ഭീകരതയ്‌ക്കെതിരെയുമുള്ള സമര പേരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കവരാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു കര്‍ഷക തൊഴിലാളികളുടെ പങ്കാളിത്തവും പ്രതിഷേധവും. ബിസി റോഡിലൊരുക്കിയ പന്തലിന് ഉള്‍ക്കൊള്ളാനാകാതെ വളണ്ടിയര്‍മാരുടെ നിര നീണ്ടു. സത്രീകളുടെ വര്‍ധിച്ച പങ്കാളിത്തം ആവേശമായി. 

നേതാക്കളുടെ പ്രസംഗവും പ്രവര്‍ത്തകരുടെ കലാ പ്രകടനങ്ങളും സമരവേദിയെ പുളകമണിയിച്ചു. മലയാളം, കന്നട, തുളു ഭാഷയിലുള്ള നാട്ടന്‍ പാട്ടും, നാട്ടി പാട്ടും, പുളുവന്‍ പാട്ടും വിപ്ലവ ഗാനങ്ങളും, സിനിമ ഗാനങ്ങളും വളണ്ടിയര്‍മാര്‍ ആലപിച്ചപ്പോള്‍ സത്യഗ്രഹത്തിന് ആവേശം പകര്‍ന്നു. രാവിലെ 10ന് ആരംഭിച്ച സത്യഗ്രഹം വൈകിട്ട് അഞ്ചിന് സമാപിച്ചു. 
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കണ്ണന്‍നായര്‍ അധ്യക്ഷനായി. പാവല്‍ കുഞ്ഞിക്കണ്ണന്‍, എം കെ പണിക്കര്‍, കൊട്ടറ വാസുദേവ്, വെങ്ങാട്ട് കുഞ്ഞിരാമന്‍, ശ്രീനിവാസ ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി കെ രാജന്‍ സ്വാഗതം പറഞ്ഞു.

വി വി സുകുമാരന്‍, അഹമ്മദ് ഷാഫി, സി വി കൃഷ്ണന്‍, പി ചന്തുട്ടി, കെ കൃഷ്ണന്‍, എം ജി രാമചന്ദ്രന്‍, എം ഗോപാലന്‍, പി കുഞ്ഞിക്കണ്ണന്‍, മോഹനന്‍ കാടകം എന്നിവര്‍ നേതൃത്വം നല്‍കി.
വ്യാഴാഴ്ച ചെറുവത്തൂര്‍, ബേഡകം, കുമ്പള, മഞ്ചേശ്വരം ഏരിയകളിലെ വളണ്ടിയര്‍മാര്‍ സത്യഗ്രഹമിരിക്കും. സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച സമാപന ദിനത്തില്‍ നീലേശ്വരം, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഏരിയകളിലെ പ്രവര്‍ത്തകര്‍ സത്യഗ്രഹമിരിക്കും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages