ഓണത്താറാടുന്ന ഗ്രാമം' ഡോക്യമെന്ററി ഒരുങ്ങി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 18, 2014

ഓണത്താറാടുന്ന ഗ്രാമം' ഡോക്യമെന്ററി ഒരുങ്ങി

കാസര്‍കോട്: ഓണാഘോഷത്തിന്റെ ഭാഗമായി ഒരുകാലത്ത്‌വടക്കേ മലബാറിലെ വീട്ടുമുറ്റത്ത് ഒരുക്കിയ മനോഹരമായ പൂക്കളത്തിന് ചുറ്റം മണി മുഴുക്കി ചുവടുവെയ്ക്കുന്ന ഓണത്താറിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് നീലേശ്വരം തയ്യാറാക്കിയ ' ഓണത്താറാടുന്ന ഗ്രാമം' എന്ന ഡോക്യമെന്ററിയുടെ പ്രകാശനം തിങ്കളാഴ്ച പകല്‍ 12ന് കോഴിക്കോട് പ്രസ് ക്ലബില്‍ മന്ത്രി കെ സി ജോസ് നിര്‍വഹിക്കും.

കാസര്‍കോട് മുതല്‍ കണ്ണൂര്‍ ജില്ലയിലെ കൈതപ്രം പാണപ്പുഴവരെ സജീവമായിരുന്ന ഓണാറാട്ടം നിലവില്‍ നീലേശ്വരത്ത് മാത്രമാണ് അവശേഷിക്കുന്നത്. വണ്ണാന്‍ സമുദായത്തില്‍പെട്ട 12 വയസില്‍ താഴെയുള്ള കുട്ടികളാണ് കോലം അണിയുന്നത്. പള്ളിക്കര കര്‍ണ മൂര്‍ത്തിയുടെ ജന്മാവകാശ പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ ഓണ്ണത്താര്‍ കെട്ടിയാടുന്നത്. അത്തം മുതല്‍ പത്തുദിവസമാണ് ദേശ സഞ്ചാരം. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുറത്തേക്കൈ തറവാട്ടില്‍ തുടങ്ങി തേജസ്വിനി പുഴയോരത്തെ മുള്ളന്‍ തറവാട്ടില്‍ അവസാനിക്കുന്ന സഞ്ചാരം ഡോക്യമെന്ററിയിലുണ്ട്.

മയില്‍പ്പീലിത്തണ്ടുകൊണ്ട് കഥകളി സാദൃശ്യമുള്ള തിരുമുടിയും ചെന്നിമലരും പവ്വവും അരയില്‍ക്കാണിയുമാണ് വേഷം. ഒറ്റച്ചെണ്ടയുടെയും തോറ്റം പാട്ടിന്റെയും പശ്ചാത്തലത്തലില്‍ ഇടംകയ്യില്‍ ഓട്ടുമണിയുമേന്തിയാണ് ചുവടുവയ്ക്കുന്നത്.

രചന, വിവരണം, സംവിധാനം എന്നിവ അനൂപ് നീലേശ്വരമാണ്. ക്യാമറ: പ്രജീഷ് കണ്ടോത്ത്. സി വി ബിനു എഡിറ്റിങ്, രാജന്‍ ഷാഡോസ്, അയൂബ് കോഴിക്കോട്, ആര്‍ട്ടിസ്റ്റ് ശ്യാമ ശശി എന്നിവര്‍ പിന്നണിയിലുണ്ട്. ഉദ്ഘാടനചടങ്ങില്‍ സിനിമ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പങ്കെടുക്കും. പിആര്‍ഡി കോഴിക്കോട് മേഖലാ ഡയറക്ടര്‍ ടി വേലായുധന്‍ അധ്യക്ഷനാകും.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages