മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തിന് തുടക്കം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 9, 2014

മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തിന് തുടക്കം

തൃശൂര്‍: അത്തറിന്റെ സുഗന്ധമുള്ള അറബിക്കഥകളുടെ മാസ്മരികതയുമായി മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തിന് തൃശൂരില്‍ പ്രൗഢഗംഭീരമായ തുടക്കം.

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി സംഘടിപ്പിക്കുന്ന മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവം സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്ന് തൊഴില്‍ തേടി പോകുന്നവരും വ്യാപാരബന്ധങ്ങളും മാത്രമായിരുന്നു ഇതുവരെ അറബ് രാജ്യങ്ങളുമായി നമുക്കുണ്ടായിരുന്നതെന്നും ഇപ്പോള്‍ നടക്കുന്ന മലയാളം - അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തോടെ ഇന്ത്യയും അറബ് രാജ്യങ്ങളുമായി അക്ഷരക്കൂട്ടായ്മയുടെ പുതിയൊരു ബന്ധമാണ് സാധ്യമാകാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

അറബി രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഇരുപത് ലക്ഷത്തോളം പേരാണ് ഉള്ളതെന്നും തൊഴില്‍ബന്ധങ്ങള്‍ക്കപ്പുറം സാംസ്‌കാരികപരമായ ബന്ധം ഈ സാഹിത്യ സമ്മേളനത്തോടെ സാധ്യമാകുകയാണെന്നും മന്ത്രി പറഞ്ഞു. പുരാതനകാലം മുതല്‍ക്കേ ഭാഷകളുടേയും സംസ്‌കാരത്തിന്റെയും സംഗമഭൂമിയാണ് കേരളമെന്നും എന്നാല്‍ അറബ് രാഷ്ട്രങ്ങളുമായി നല്ലൊരു സാംസ്‌കാരികബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആ കുറവാണ് ഇപ്പോള്‍ നികത്തപ്പെടുന്നത്. ടാഗോര്‍ പുരസ്‌കാരജേതാവായ വിഖ്യാത അറബി കവി ഡോ.ശിഹാബ് ഖാനത്തെ ആദരിക്കാന്‍ സാധിച്ചത് കേരള സാഹിത്യ അക്കാദമിക്ക് അഭിമാനം പകരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ടാഗോര്‍ പുരസ്‌കാരജേതാവായ വിഖ്യാത അറബി കവി ഡോ.ശിഹാബ് ഖാനത്തെ ചടങ്ങില്‍ ആദരിച്ചു. 

അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, നിര്‍വാഹകസമിതിയംഗം പി.കെ.പാറക്കടവ്, എസ്.എ.ഖുദ്‌സി എന്നിവര്‍ അതിഥികളെ പരിചയപ്പെടുത്തി. ഷാര്‍ജ സര്‍ക്കാര്‍ ഉപദേഷ്ടാവ് സാലിഹ ഉബൈദ് ഗാബിശ് (യു.എ.ഇ.), അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോണ്‍ സാമുവല്‍, അബ്ദു ശിവപുരം എന്നിവര്‍ സംസാരിച്ചു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages