ജോര്‍ജ് ജോസഫിന്റെ ഫോണില്‍ നിന്നു ദിവസവും പ്രവഹിക്കുന്നത് അമ്പതിലധികം പേര്‍ക്ക് ആശംസകള്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 19, 2014

ജോര്‍ജ് ജോസഫിന്റെ ഫോണില്‍ നിന്നു ദിവസവും പ്രവഹിക്കുന്നത് അമ്പതിലധികം പേര്‍ക്ക് ആശംസകള്‍

കോട്ടയം: ഹാപ്പി ബര്‍ത്ത്‌ഡേ, മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ.... ജോര്‍ജ് ജോസഫിന്റെ ഫോണില്‍ നിന്നു ഒരു ദിവസം അമ്പതിലധികം പേര്‍ക്കാണു ആശംസകള്‍ പ്രവഹിക്കുന്നത്. 38 വര്‍ഷം മുമ്പു മുംബൈയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുമ്പോള്‍ തുടങ്ങിയതാണു സുഹൃത്തുക്കളെ ജന്‍മദിനത്തിലും വിവാഹദിനത്തിലും ഫോണില്‍ വിളിച്ച് ആശംസപറയുന്ന ജോര്‍ജിന്റെ ശീലം.

ഇന്നു ജോര്‍ജിന്റെ ഡയറിയില്‍ ഇരുപതിനായിരത്തിനടുത്തു ആളുകളുടെ ജന്‍മദിന തീയതികളും അവരുടെ ഫോണ്‍ നമ്പരുകളുമുണ്ട്. കോട്ടയത്തെ പ്രമുഖ ഹോട്ടലായ ഐഡ ഹോട്ടലിലെ ഹ്യൂമന്‍ റിസോഴ്‌സസ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ റിലേഷന്‍ എന്നിവയുടെ മാനേജരായി പ്രവര്‍ത്തിക്കുന്ന കോട്ടയം തലപ്പാടി വെസ്റ്റ് സ്വദേശി ജോര്‍ജ് ജോസഫ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ നിന്നും താമസിക്കാനെത്തുന്നവരില്‍ നിന്നുമാണു ജന്‍മദിന തീയതികളും ഫോണ്‍ നമ്പരും ശേഖരിക്കുന്നത്.

മുംബൈയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനകാലത്ത് സുഹൃത്ത് ബാബു ജോര്‍ജ് ഒരു ദിവസം ജോര്‍ജിനെ സത്കാരത്തിനായി വിളിച്ചു. എന്തിനാണ് ഈ സത്കാരം എന്നു ചോദിച്ചപ്പോള്‍ ഇന്ന് എന്റെ ജന്‍മദിനമാണെന്നു പറഞ്ഞു. ജന്‍മദിനത്തിന്റെ പ്രാധാന്യം അന്നാണു ജോര്‍ജിനു മനസിലായത്. അന്നു തുടങ്ങി സുഹൃത്തുക്കളുടെയും മറ്റും ജന്‍മദിനം ജോര്‍ജ് ഡയറിയില്‍ കുറിക്കുവാന്‍ തുടങ്ങി. പഠനത്തിനു ശേഷം മുംബൈയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്തപ്പോള്‍ ഡയറില്‍ ഫോണ്‍ നമ്പരുകളുടെ എണ്ണം കൂടി.

മുന്‍ രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമന്‍, കെ.ആര്‍.നാരായണന്‍ തുടങ്ങിയ വിഐപികളും ജോര്‍ജിന്റെ ഡയറികളില്‍ സ്ഥാനം പിടിച്ചു. തുടര്‍ന്നു ഹോട്ടല്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തപ്പോള്‍ കുട്ടികളുടെ ജന്‍മദിനങ്ങള്‍ ലളിതമായ രീതിയില്‍ ക്ലാസ്മുറികളില്‍ ആഘോഷമാക്കി മാറ്റുവാന്‍ ജോര്‍ജ് മുന്‍കൈയെടുത്തിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഐഡയിലാണ് ജോര്‍ജ് സേവനമനുഷ്ഠിക്കുന്നത്. ജോര്‍ജിന്റെ ഈ പ്രവര്‍ത്തനത്തിനു ഹോട്ടല്‍മാനേജ്‌മെന്റിന്റെ പൂര്‍ണ പിന്തുണയുണ്ട്.

ജന്‍മദിന വിവര ശേഖരണത്തിനു കൂടുതല്‍ കാര്യക്ഷമതയും കൃത്യതയും വരുത്തുന്നതിനായി ഹോട്ടലില്‍ താമസത്തിനും ഭക്ഷണത്തിനുമായി എത്തുന്ന കുടുംബങ്ങള്‍ക്കു ജോര്‍ജ് ഒരു ഫോം നല്‍കും. ഇതില്‍ കുടുംബാംഗങ്ങളുടെ പേരും അവരുടെ ജന്‍മദിനങ്ങളും വിവാഹദിനങ്ങളും രേഖപ്പെടുത്തും. മൊബൈല്‍ നമ്പരും ഉണ്ടാകും. ഇതു ഫയല്‍ ചെയ്തു സൂക്ഷിക്കും. ജന്‍മദിന ദിവസത്തിന്റെ തലേ ദിവസമാണ് ജോര്‍ജ് ആശംസ നേരുന്നത്. സാധാരണ കുടുംബനാഥനെയാണു ഫോണില്‍ വിളിക്കുന്നത്. എന്നിട്ടു ഭാര്യയുടെയും മക്കളുടെയും ജന്‍മദിന ആശംസകള്‍ അറിയിക്കാന്‍ പറയും.

38 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ആശംസ പറയുവാന്‍ വിളിക്കുമ്പോള്‍ ആരും ജോര്‍ജിനെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഇതു കൂടാതെ പ്രധാനപ്പെട്ട വിശേഷദിവസങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടു മൊബൈല്‍ ഫോണിലേക്കു എല്ലാ മാസവും ആദ്യം സന്ദേശം അയക്കുകയും ചെയ്യും. ഡയറില്‍ ആദ്യം ഹോട്ടലിലെ സ്റ്റാഫിന്റെ പേരും ജന്‍ദിനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെയാണ് ആദ്യം വിളിക്കുന്നത്. രണ്ടാമത് സുഹൃത്തുക്കള്‍, മൂന്നാമത് റൂം ഗസ്റ്റ് ഇതിനിടയില്‍ മുംബൈയിലെ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ സഹപാഠികള്‍ എന്നിങ്ങനെ. ഇന്‍സ്റ്റിറ്റിയൂട്ടിലെ ആലുംമ്‌നി അസോസിയേഷന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് ജോര്‍ജ് ജോസഫ്.


Keywords: Kottayam, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages