വെള്ളംവറ്റിയ തോട് തൊഴിലുറപ്പ് പദ്ധതിയില്‍ വൃത്തിയാക്കിയപ്പോള്‍ ആക്രിസാധനങ്ങള്‍ പെറുക്കുന്നവര്‍ക്ക് ചാകര - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2015

വെള്ളംവറ്റിയ തോട് തൊഴിലുറപ്പ് പദ്ധതിയില്‍ വൃത്തിയാക്കിയപ്പോള്‍ ആക്രിസാധനങ്ങള്‍ പെറുക്കുന്നവര്‍ക്ക് ചാകര

വെള്ളിക്കോത്ത്: വെള്ളംവറ്റിയ തോട് തൊഴിലുറപ്പ് പദ്ധതിയില്‍ വൃത്തിയാക്കിയപ്പോള്‍ അത് ആക്രിസാധനങ്ങള്‍ പെറുക്കിവില്ക്കുന്നവര്‍ക്ക് ചാകരയായി. വെള്ളിക്കോത്ത് വെള്ളൂര്‍ വയലിലൂടെ കടന്നുപോകുന്ന പാറത്തോട് തൊഴിലുറപ്പ് പദ്ധതിയില്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആക്രിസാധനങ്ങള്‍ പെറുക്കി വില്ക്കുന്ന രണ്ട് ചെറുപ്പക്കാര്‍ക്ക് ചാകരയായി മാറിയത്.

രണ്ടാഴ്ചയായി തൊഴിലുറപ്പ് തൊഴിലാളികള്‍ ചെമ്പോത്തുംകാല്‍ മുതല്‍ വെള്ളൂര്‍വയല്‍ വരെയുള്ള ഭാഗങ്ങളിലെ തോട് വൃത്തിയാക്കിവരികയായിരുന്നു. തോട്ടിലേക്ക് മഴവെള്ളത്തില്‍ ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ പല ഭാഗങ്ങളിലും കുമിഞ്ഞുകൂടിയിരുന്നു. ഇവ തൊഴിലാളികള്‍ പ്രത്യേകം വേര്‍തിരിച്ച് സൂക്ഷിച്ചിരുന്നു. വീടുകളില്‍ കയറി പഴയസാധനങ്ങള്‍ ശേഖരിക്കുന്ന രണ്ട് യുവാക്കള്‍ക്ക് അവ നല്കി.

തോടിന്റെ അരക്കിലോമീറ്ററിലധികം ദൂരം വൃത്തിയാക്കികഴിഞ്ഞു. തോടിനെയും വരമ്പിനെയും മൂടിയിരുന്ന കാടുകള്‍ വെട്ടിത്തെളിച്ചു. തോടിന് സമീപത്തെ വയലുകളിലെ കര്‍ഷകരായിരുന്നു മുമ്പ് തോട് വൃത്തിയാക്കിയിരുന്നത്. നെല്‍ക്കൃഷി കുറഞ്ഞതോടെ പാടങ്ങളിലേക്ക് ശുദ്ധജലമെത്തിച്ചിരുന്ന തോടും വൃത്തിയാക്കാതായി.

Keywords: Kasaragod, Kerala,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages