മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഹരിയാനയിലും ബീഫ് നിരോധിച്ചു - Malabarflash

Like On Facebook

demo-image

Home Top Ad

Responsive Ads Here

Post Top Ad

Sunday, March 15, 2015

demo-image

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഹരിയാനയിലും ബീഫ് നിരോധിച്ചു

Responsive Ads Here
hariyana
ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഫ് നിരോധനത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന കൂടുതല്‍ സര്‍ക്കാറുകളും ഗോവധ നിരോധനത്തിലേക്ക് കടക്കുന്നു. മഹാരാഷ്ട്രയിലേക്കാള്‍ ശക്തമായ നിയമങ്ങളോടെ ബിജെപി അധികാരത്തിലെത്തിയ ഹരിയാനയിലും ബീഫ് നിരോധിച്ചു. മഹാരാഷ്ട്രയിലെ നിരോധനത്തിനെതിരെ ജനകീയ പ്രതിഷേധവും കോടതി നടപടികളും തുടരുന്നതിന് ഇടെയാണ് ഹരിയാനയും ബീഫ് നിരോധനത്തിലേക്ക് കടന്നത്.

നിയമവിരുദ്ധമായി ബീഫ് വില്‍ക്കുന്നവര്‍ക്ക് പത്തു വര്‍ഷത്തെ തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക. രാജ്യമൊട്ടാകെ ബീഫ് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനു പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, ഗോവധം കൊലപാതകക്കുറ്റത്തിനു തുല്യമായ വകുപ്പില്‍ ഉള്‍പ്പെടില്ലെന്ന് ഹരിനായ സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്തിടെ മഹാരാഷ്ട്ര മൃഗസംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയിരുന്നു.

മഹാരാഷ്ട്രയില്‍ ഗോവധ നിരോധന നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ ഹരിയാനയില്‍ ഗോവധം കൊലപാതകക്കുറ്റത്തിനു തുല്യമായ വകുപ്പില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധനകര്‍ പറഞ്ഞു. അതേസമയം ബീഫ് കച്ചവടക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആയിരങ്ങളെ തൊഴില്‍രഹിതരാക്കുന്നത് കൂടാതെ സംസ്ഥാനത്ത് ഇറച്ചിയുടെ വില കുതിച്ചു കയറാനും ഇത് കാരണമാകുമെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
FASHION-BAZAR-copy
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *