കണ്ണൂര്‍: വാര്‍ഷിക അവധിക്ക് നാട്ടില്‍ വന്ന കുവൈത്ത് ഇസ്ലാമിക് സെന്റര്‍ നേതാവും പ്രഭാഷകനുമായ സിദ്ദീഖ് ഫൈസി കണ്ണാടിപറമ്പയെ (41) കാണാനില്ലെന്ന് പരാതി.
വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ കണ്ണാടിപറമ്പയിലെ വീട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സിദ്ദീഖ് ഫൈസി തിരിച്ചത്തെിയിട്ടില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പിന്നീട് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. കുവൈത്തിലെ മത, സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്നു സിദ്ദീഖ് ഫൈസി.
സൂഖ് മുബാറകിയയിലെ പെര്‍ഫ്യൂം കടയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം റമസാന്‍ അവസാനത്തോടെയാണ് വാര്‍ഷിക അവധിക്ക് നാട്ടിലെത്തിയത്. ഞായറാഴ്ച കുവൈത്തിലേക്ക് മടങ്ങാനിരിക്കെയാണ് ഇയാളെ കാണാതായത്. സിദ്ദീഖ് ഫൈസിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment