നടി മഞ്ജു വാര്യരുടെ പരസ്യത്തിനെതിരെ നഴ്‌സുമാര്‍ രംഗത്ത്‌ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 18, 2014

നടി മഞ്ജു വാര്യരുടെ പരസ്യത്തിനെതിരെ നഴ്‌സുമാര്‍ രംഗത്ത്‌

കൊച്ചി: 14 വര്‍ഷങ്ങള്‍ക്കുശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവറിയിച്ച നടി മഞ്ജു വാര്യര്‍ക്കെതിരെ പുതിയ വിവാദം. മഞ്ജു ഈയിടെ അഭിനയിച്ച കല്യാണ്‍ ജ്വല്ലേര്‍സിന്റെ പരസ്യമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

പരസ്യത്തില്‍ നഴ്‌സിന്റെ വേഷം ധരിച്ച മഞ്ജു ഡയമണ്ട് ഇനി 5000 രൂപ മുതല്‍ ആര്‍ക്കും വാങ്ങാംഎന്ന് പറയുന്നുണ്ട്. ഇത് നഴ്‌സുമാരെ ദരിദ്രരാക്കുന്നതാണെന്ന് പറഞ്ഞാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.

പരസ്യം തങ്ങളുടെ ജോലിയെ തരംതാഴ്ത്തികാണിക്കുന്നു എന്ന് പറഞ്ഞ് നഴ്‌സുമാരുടെ സംഘടന രംഗത്തെത്തി. തങ്ങള്‍ അത്ര ദരിദ്രരൊന്നുമല്ല. 5000 രൂപയൊക്കെ ശബളം വാങ്ങുന്ന നഴ്‌സുമാര്‍ കേരളത്തില്‍ മാത്രമേയുള്ളൂ. കേരളത്തിന് പുറത്ത് നഴ്‌സുമാര്‍ക്ക് രണ്ട് ലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടികാണിക്കുന്നു.

മഹത്തായ ഒരു തൊഴിലിനെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമായി ഇങ്ങനെ അപമാനിച്ചു കാണിക്കരുതെന്ന് ഫേസ്ബുക്കിലൂടെ ചിലര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ പ്രൊഫഷന്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും ലക്ഷ്യമിട്ടിരിക്കുകയാണെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു.


Keywords: Kochi, Manju Warrier, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages