കണ്ണീരിലും ഒരു കുടുംബത്തിന്റെ നിശ്ചയദാര്‍ഢ്യം ജീവനായത് ആറു പേര്‍ക്ക് - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 18, 2014

കണ്ണീരിലും ഒരു കുടുംബത്തിന്റെ നിശ്ചയദാര്‍ഢ്യം ജീവനായത് ആറു പേര്‍ക്ക്


കൊച്ചി: കണ്ണീരിലും ഒരു കുടുംബത്തിന്റെ നിശ്ചയദാര്‍ഢ്യം ജീവനായത് ആറു പേര്‍ക്ക്. ലോകം വിട്ടുപോയ പ്രിയപ്പെട്ടവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യയും മാതാപിതാക്കളും തീരുമാനിച്ചതോടെയാണു നാലു പേര്‍ക്കു പുതുജീവനും രണ്ടു പേര്‍ക്കു പുതുവെളിച്ചവുമായത്. വെള്ളിയാഴ്ച ഉച്ചയ്ക്കു പാടിവട്ടത്തുണ്ടായ അപകടത്തില്‍ മരിച്ച കട്ടപ്പന പാണ്ടിപ്പറ സ്വദേശി മാമംഗലം നോര്‍ത്ത് ജനതാ റോഡില്‍ പാട്ടുപറമ്പില്‍ തോമസ് വര്‍ഗീസിന്റെ (38) അവയവങ്ങളാണു ദാനം ചെയ്തത്.

സ്വകാര്യബസ് ബൈക്കിലിടിച്ചാണു പോളിമര്‍ ആന്‍ഡ് പോള്‍ കെം ബില്‍ഡേഴ്സ് ഉടമ തോമസിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റത്. തുടര്‍ന്നു മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യ ലിജിയും പിതാവ് വര്‍ഗീസും മറ്റു ബന്ധുക്കളും അവയവദാനത്തിനു തയാറായത്. തുടര്‍ന്നു ലേക്ഷോര്‍ ആശുപത്രിയിലേക്കു മാറ്റി.

ഹൃദയം, കരള്‍, രണ്ടു വൃക്കകള്‍, പാന്‍ക്രിയാസ്, നേത്രപടലങ്ങള്‍ എന്നിവയാണു ശസ്ത്രക്രിയയിലൂടെ മാറ്റിയത്. ഹൃദയം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള പെരുമ്പാവൂര്‍ സ്വദേശിയായ 45 വയസുകാരനും കരള്‍ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 60 വയസുള്ള തിരുവനന്തപുരം സ്വദേശിക്കുമാണു പുതുജീവനായത്. ഒരു വൃക്ക ലേക്ഷോറില്‍ തന്നെ ചികിത്സയിലുള്ള 59 വയസുള്ള കണ്ണൂര്‍ സ്വദേശിക്കു തുന്നിച്ചേര്‍ത്തപ്പോള്‍ മറ്റൊരു വൃക്ക അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള 35കാരനായ പാലക്കാട് സ്വദേശിക്കും മാറ്റിവച്ചു.

കായികരംഗത്തു സജീവമായിരുന്ന തോമസ് ദേശീയ ടെന്‍പിന്‍ ബൌളിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അപകടമരണം സംഭവിച്ചാല്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്നു തോമസ് മുന്‍പു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു. വര്‍ഗീസ് ജോസഫിന്റെയും മേരിയുടെയും മൂന്ന് ആണ്‍മക്കളില്‍ ഇളയ ആളാണു തോമസ്. ജ്യേഷ്ഠന്‍ ജോര്‍ജ് വര്‍ഗീസ് 2012 നവംബര്‍ 26നു കട്ടപ്പനയില്‍ അപകടത്തില്‍ മരിച്ചിരുന്നു. ജോര്‍ജിന്റെ നേത്രപടലങ്ങള്‍ ദാനം ചെയ്തിരുന്നു. സഹോദരന്റെ പാതയാണു തോമസ് പിന്തുടര്‍ന്നത്.

ലേക്ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ് ജി. തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. ഡോ. ബിജോയ് ഏബ്രഹാം, ഡോ. മഞ്ജുരാജ്, ഡോ. ജോര്‍ജ് പി. ഏബ്രഹാം, ഡോ. ഡാറ്റ്സന്‍ ജോര്‍ജ്, ഡോ. മോഹന്‍ മാത്യു, ഡോ. മത്തായി സാമുവല്‍, ഡോ. മല്ലി ഏബ്രഹാം, ഡോ. ജയ സൂസന്‍ എന്നിവരും ഒപ്പം ചേര്‍ന്നു. തോമസിന്റെ പിതാവ് വര്‍ഗീസ് തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. ഭാര്യ: ലിജി ഡെല്‍നെറ്റ്, മകള്‍: ആന്‍ റോസ് തോമസ്. തോമസിന്റെ സംസ്കാരം ഇന്നു പത്തിനു പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയില്‍.


Keywords: Kochi, Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages