മഅദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 11, 2014

മഅദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. ചികിത്സ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണിത്.

ജാമ്യ വ്യവസ്ഥകളില്‍ മാറ്റമില്ല. ജാമ്യം ലഭിച്ചതിനുശേഷം തുടങ്ങിയ ചികിത്സയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മദനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചു.

ചികിത്സയ്ക്കായി ഒരു മാസത്തെ ജാമ്യമാണ് നേരത്തെ അനുവദിച്ചിരുന്നത്. ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ഹെല്‍ത്ത് സെന്ററിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്. സ്‌ഫോടന പരമ്പരക്കേസില്‍ 2011 ആഗസ്ത് 17 നാണ് അന്‍വാര്‍ശേരിയില്‍നിന്ന് അദ്ദേഹത്തെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages